മാതാപിതാക്കള്‍ പുറത്തിറക്കാതെ വീട്ടില്‍ വളര്‍ത്തിയ മൂന്ന് കുട്ടികളെ മോചിപ്പിച്ചു

പറവൂര്‍: തത്തപ്പിള്ളിയില്‍ മാതാപിതാക്കള്‍ വീട്ടില്‍ നിന്നു പുറത്തിറക്കാതെ വളര്‍ത്തിയിരുന്ന മൂന്നു കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചു. മാതാവിനെയും കുട്ടികളെയും എടത്തല എംഇഎസ് അനാഥശാലയിലേക്കു മാറ്റി.
പിതാവിനെ വെറുതെവിട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്‌കൂളില്‍ പോലും വിടാതെ മാതാപിതാക്കളോടൊപ്പം തത്തപ്പിള്ളിയിലെ വീട്ടില്‍ കഴിയുന്ന മൂന്നു കുട്ടികളെക്കുറിച്ച് തിങ്കളാഴ്ചയാണ് പുറംലോകം അറിയുന്നത്. 13ഉം ഒമ്പതും ആറും വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളാണ് തടവിലായിരുന്നത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചുമതലയുള്ള സബ് ജഡ്ജി എ എം ബഷീറിന്റെ നേതൃത്വത്തില്‍ ശിശു സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരും പറവൂര്‍ തഹസില്‍ദാര്‍ എം എച്ച് ഹരീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും തിങ്കളാഴ്ച തത്തപ്പിളളിയിലെത്തിയിരുന്നു. അപ്പോഴാണു നാട്ടുകാര്‍ വിവരമറിയുന്നത്. പക്ഷേ കുട്ടികളുടെ മാതാപിതാക്കളായ വടക്കേക്കര പട്ടണം ഇത്തിള്‍പറമ്പ് പ്ലാച്ചോട്ടില്‍ അബ്ദുല്‍ ലത്തീഫും മാതാവ് അഡ്വ. രേഖ ലത്തിഫും ആദ്യം സഹകരി—ക്കാന്‍ തയ്യാറായില്ല. പിന്നീട് നിര്‍ബന്ധം ശക്തമായതോടെ അധികൃതരുമായി സംസാരിക്കാന്‍ വീടിന്റെ വാതില്‍ തുറന്നു.
തങ്ങള്‍ തടവിലല്ലെന്നും വീട്ടിലിരുന്നു മാതാപിതാക്കള്‍ പഠിപ്പി—ക്കുന്നുണ്ടെന്നുമായിരുന്നു കുട്ടികളുടെ നിലപാട്. ശിശുക്ഷേമ വിഭാഗം വിശദമായ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു നല്‍കി. കുട്ടികളെ മോചിപ്പിച്ച് മറ്റെവിടെയെങ്കിലും താമസിപ്പിക്കാന്‍ ഇന്നലെ ഉച്ചയോടെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്നു തഹസില്‍ദാര്‍ എം എച്ച് ഹരീഷിന്റെ നേതൃത്വത്തിലുള്ള ഉ—ദ്യോഗസ്ഥ സംഘം അനുനയത്തില്‍ കുട്ടികളെ മോചിപ്പി—ക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അവസാനം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെംബറുടെ മുന്നില്‍ കുട്ടികളെ ഹാജരാക്കുമ്പോള്‍ തങ്ങളുടെ സാന്നിധ്യം കൂടി വേണമെന്ന അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ രേഖ ലത്തീഫിന്റെയും ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു. മാതാപിതാക്കളെയും മൂന്നു കുട്ടികളെയും പോലിസ് വാഹനത്തില്‍ സിഡബ്ല്യുസി മെംബര്‍ ഷീല ഉമ്മന്റെ വസതിയിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it