മാതാപിതാക്കളുടെ ഓര്‍മകളില്‍ ഗായിക ചിത്ര



കൊച്ചി: മാതാപിതാക്കളെ കാന്‍സര്‍രോഗം കവര്‍ന്നെടുക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കാന്‍ മാത്രമാണു സാധിച്ചതെന്ന് നിറമിഴികളോടെ ഗായിക കെ എസ് ചിത്ര.  കാന്‍സര്‍രോഗ ബാധിത ര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ കാന്‍സെര്‍വ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കെ എസ് ചിത്ര മ്യൂസിക്കല്‍ നൈറ്റ് ലൈവ്‌ഷോയുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചിത്ര മാതാപിതാക്കളെ സ്മരിച്ചത്. രോഗബാധിതരായ മാതാപിതാക്കളുടെ വേദനിക്കുന്ന മുഖം മനസ്സില്‍ നിന്നു മായുന്നില്ല. രോഗം മൂര്‍ച്ഛിച്ചതിനു ശേഷമാണ് വിവരമറിഞ്ഞത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെടുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. ചികില്‍സാച്ചെലവ് താങ്ങാനാവാത്തവര്‍ക്ക് സഹായം ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ചിത്ര ഓര്‍മിപ്പിച്ചു.ചിത്രയ്‌ക്കൊപ്പം മറ്റ് പ്രശസ്തരായ ഗായകരും അണിനിരക്കുന്ന 'ദി കാന്‍സെര്‍വ് സിംഫണി' ഇന്നു വൈകീട്ട് ആറിന് എറണാകുളം ലേ മെറിഡിയന്‍ ക ണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കാന്‍സര്‍ രോഗത്തെ അതിജീവിച്ച ഏതാനും വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയായ കാന്‍സെര്‍വ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണു പരിപാടി. കാന്‍സര്‍ ബാധിതര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനായി  ഫണ്ട് സ്വരൂപണം ലക്ഷ്യമിട്ടാണു പരിപാടി സംഘടിപ്പിക്കുന്നതെന്ന് കാന്‍സെര്‍വ് സൊസൈറ്റി ഭാരവാഹികളായ സുജാ നായര്‍, കല ജോയ്‌മോന്‍, അംബിക, ജീജ കിഷന്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it