മാണിയുടെ പിന്തുണ: സിപിഎം, സിപിഐ കേന്ദ്രനേതൃത്വം ധാരണയിലെത്തി

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിയുടെ പിന്തുണ ഉറപ്പാക്കുന്നതു സംബന്ധിച്ച് സിപിഎം, സിപിഐ കേന്ദ്രനേതൃത്വം ധാരണയിലെത്തി. ഇന്നലെ വൈകീട്ട് സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി, ഡി രാജ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണു വിഷയം ചര്‍ച്ചചെയ്തത്.
ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നു വിലയിരുത്തിയ യോഗം, മാണിയുടെ സഹകരണം ഉറപ്പുവരുത്താനാണ് ധാരണയിലെത്തിയത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ സംസ്ഥാന ഘടകം ഇക്കാര്യം ഉന്നയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ്സിന് നിര്‍ണായക സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അവരുടെ വോട്ട് സ്വന്തമാക്കാനുള്ള ഇടപെടലുണ്ടാവണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ ആവശ്യം.
തീരുമാനം സംസ്ഥാനഘടകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന നിലപാടാണ് സിപിഐയുടേത്. കേന്ദ്ര നേതൃത്വതലത്തിലുള്ള ചര്‍ച്ചയിലൂടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവില്ലെന്നും യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it