Flash News

മാണിക്യ മലരായ പൂവി - പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

മാണിക്യ മലരായ പൂവി - പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിച്ചു
X

UPDATED :
കൊച്ചി : ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ നിന്നും 'മാണിക്യ മലരായ പൂവി' എന്ന ഗാനം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പിന്‍മാറി. ഗാനവും ചിത്രീകരണവും മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ചിലര്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പോലിസ് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഗാനം പിന്‍വലിച്ചതായി അറിയിച്ചിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താനില്ലെന്ന് വ്യക്തമാക്കിയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഗാനം പിന്‍വലിച്ചതായി അറിയിച്ചത്. എന്നാല്‍ ഗാനത്തിനുള്ള പിന്തുണ കണക്കിലെടുത്ത് തല്‍ക്കാലം പിന്‍വലിക്കേണ്ട എന്ന തീരുമാനമെടുക്കുകയാണെന്ന് അണിയര പ്രവര്‍ത്തകര്‍ ഒരു വാര്‍ത്താ ചാനലിനെ അറിയിച്ചു. ചിത്രത്തിലെ എട്ടു പാട്ടുകള്‍ക്കൊപ്പം ഈ പാട്ടുമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടില്ല.


Next Story

RELATED STORIES

Share it