മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ചെമ്പട; ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം
BY vishnu vis26 July 2018 6:41 AM GMT
X
vishnu vis26 July 2018 6:41 AM GMT
വാഷിങ്ടണ്‍: മുഹമ്മദ് സലാഹ് തിരിച്ചെത്തിയ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. സലാഹും സാദിയോ മാനെയും ചെമ്പടയ്ക്കായി വലകുലുക്കിയപ്പോള്‍ ലിറോയ് സാനെയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു മല്‍സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.
57ാം മിനിറ്റില്‍ സാനെയിലൂടെ ആദ്യ അക്കൗണ്ട് തുറന്നത് പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. എന്നാല്‍ 63ാം മിനിറ്റില്‍ സലാഹിന്റെ ഗോളിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. പിന്നീട് ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് മാനെ ലിവര്‍പൂളിന് 2-1ന്റെ ജയം സമ്മാനിക്കുകയായിരുന്നു.
അതേ സമയം വാശിയേറിയ പെനല്‍റ്റി ഷൂട്ടൗട്ടിനൊടുവിലാണ് എസി മിലാനെ 9-8ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെടുത്തിയത്. 26 പെനല്‍റ്റി കിക്കുകള്‍ എടുത്ത മാരത്തോണ്‍ ഷൂട്ടൗട്ടിനൊടുവിലാണ് ജോസ് മൊറീഞ്ഞോയുടെ ശിഷ്യഗണങ്ങള്‍ ജയിച്ചുകയറിയത്. നിശ്ചിത സമയത്ത് ഇരുകൂട്ടരും 1-1 സമനില പാലിച്ചതോടെയാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 12ാം മിനിറ്റില്‍ അലക്സീസ് സാഞ്ചസിലൂടെ യുനൈറ്റഡ് മുന്നിലെത്തിയപ്പോള്‍ 15ാം മിനിറ്റില്‍ സുസോയിലൂടെ മിലാന് സമനില പിടിച്ചു. പിന്നീട് രണ്ടാം പകുതിയില്‍ ഗോളകന്ന് നിന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീളുകയും 9-8ന് യുനൈറ്റഡ് വിജയിക്കുകയുമായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT