മാങ്ങാട്ട് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

മാങ്ങാട് (കണ്ണൂര്‍): ദേശീയപാതയില്‍ മാങ്ങാട് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.
കല്യാശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി മാങ്ങാട് ബിക്കിരിയന്‍പറമ്പില്‍ അഫ്‌റ (16), പാപ്പിനിശ്ശേരി സ്വദേശിയും മാങ്ങാട്ട് താമസക്കാരനുമായ എം അബ്്ദുല്‍ ഖാദര്‍ (58) എന്നിവരാണ് മരിച്ചത്. പാപ്പിനിശ്ശേരിയിലെ വ്യാപാരിയാണ്. ഇന്നലെ രാവിലെ 7.30ഓടെ മാങ്ങാട് രജിസ്ട്രാര്‍ ഓഫിസിനു മുന്നിലാണ് അപകടം. രാവിലെ സ്‌കൂളിലേക്കു സ്‌പെഷ്യല്‍ ക്ലാസിനു പോവാനായി ബസ് കാത്തിരിക്കുമ്പോഴാണ് അമിതവേഗതയിലെത്തിയ കാറിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ധര്‍മടം സ്വദേശി മഷ്ഹൂദ്, പിതാവ് ഇബ്രാഹീം എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍മടത്തു നിന്നു പരിയാരം മെഡിക്കല്‍ കോളജിലേക്ക് ബന്ധുവായ രോഗിയെ കാണാന്‍ പോവുമ്പോഴാണ് അപകടം. അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ എതിരേ വന്ന വാഹനം ശ്രദ്ധയില്‍പ്പെട്ടപ്പോ ള്‍ വലതു ഭാഗത്തേക്കു വെട്ടിച്ചപ്പോഴാണ് അപകടം. ഈ സമയം ബസ് കാത്തിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും വ്യാപാരിയെയും ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ സമീപത്തെ വൈദ്യുതി തൂണിലിടിച്ചു തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപവാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണപുരം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരേതനായ ആര്‍ പി അബ്ദുല്‍ ഖാദര്‍-ഹഫ്‌സത്ത് ദമ്പതികളുടെ മകളാണ് അഫ്‌റ. സഹോദരങ്ങള്‍: യാസിര്‍, ഇര്‍ഫാന്‍, ഫര്‍ഹാന്‍, തന്‍വീര്‍, യുസ്‌റ, സനീന.
Next Story

RELATED STORIES

Share it