Flash News

മഹാരാഷ്ട്ര : നാസിക്കില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു



നാസിക്: മഹാരാഷ്ട്രയില്‍ കര്‍ഷക സമരം ആറാംദിവസത്തിലേക്ക് കടന്നിരിക്കെ, നാസിക്കിലെ പിമ്പ്‌രി ഗ്രാമത്തില്‍ കര്‍ഷകന്‍ നവ്‌നാഥ് ചങ്‌ദേവ് ഒലേറാവു വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ജില്ലയില്‍ പ്രക്ഷോഭം തുടരുന്നതിനാല്‍ സിആര്‍പിസി 144 പ്രകാരം പൊതുസ്ഥലത്ത് ആളുകള്‍ സംഘടിക്കുന്നത് പോലിസ് തടഞ്ഞിട്ടുണ്ട്. അതേസമയം, ഒക്ടോബര്‍ 31ന് മുമ്പായി കര്‍ഷകരുടെ കടങ്ങള്‍ തള്ളാം എന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക സമരത്തെ ഉപയോഗപ്പെടുത്തുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.അതെസമയം, ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന്്് സഖ്യകക്ഷിയായ സ്വാഭിമാനി ശേത്കാരി സംഘടന സൂചന നല്‍കി. സര്‍ക്കാരില്‍ തുടരണോ വേണ്ടയോ എന്നത് ഉടന്‍ തീരുമാനിക്കുമെന്നാണ് സംഘടന (എസ്എസ്എസ്) നേതാവ് രാജ ഷെട്ടി പറഞ്ഞത്. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ ഭാഗമായതില്‍ പശ്ചാത്താപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക പരിഷ്‌കരണം സംബന്ധിച്ച് ബിജെപിയും ഷെട്ടിയും ഏറ്റുമുട്ടലിന്റെ പാതയിലാണ്. തുവരപ്പരിപ്പ് സംഭരണത്തെചൊല്ലിയും കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിലെ കാലതാമസത്തിലും ശേത്കാരി സംഘടനയ്ക്ക് സര്‍ക്കാരുമായി എതിര്‍പ്പുണ്ട്.കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിനാവില്ല. കര്‍ഷകരെകുറിച്ച് ആലോചിക്കാന്‍ സമയമില്ലാത്ത ബുദ്ധിജീവികള്‍ നിറഞ്ഞതാണ് ബിജെപിയെന്നും ഷെട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it