Flash News

മഹാരാഷ്ട്ര ദലിത് വേട്ട: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

മഹാരാഷ്ട്ര ദലിത് വേട്ട: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
X
പത്തനംതിട്ട: മഹാരാഷ്ട്രയില്‍ ആര്‍ എസ് എസ് സവര്‍ണ ഫാഷിസത്തിന്റെ ദലിത് വേട്ടയ്‌ക്കെതിരെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധ പ്രകടനം ഫാസില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ്, ആറന്മുള മണ്ഡലം സെക്രട്ടറി നാസര്‍, സാബു നേതൃത്വം നല്‍കി.


ചുങ്കപ്പാറയില്‍ നടന്ന പ്രതിഷേധ പ്രകടനം മണ്ഡലം ജനറല്‍ സെക്രട്ടറി ഇല്യാസ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്, ഷാനവാസ് നേതൃത്വം നല്‍കി.
വായ്പ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനം നജ്മുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അല്‍ത്വാഫ്, സലീം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it