Flash News

മഹാരാഷ്ട്ര : കര്‍ഷക സമരം അക്രമാസക്തമായി; 12 പോലിസുകാര്‍ക്ക് പരിക്ക്



താനെ: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ നവേലിയിലെ വ്യോമത്താവളത്തിനുചുറ്റുമതില്‍ കെട്ടുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലിസുമായി അവര്‍ ഏറ്റുമുട്ടി. 12 പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടയറുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു.വിവാദഭൂമി പ്രതിരോധ മന്ത്രാലയത്തിന്റേതാണെന്നും അതുസംബന്ധിച്ച രേഖ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പക്കലുണ്ടെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.ഏതാനും വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ഭൂമിക്ക് ചുറ്റുമതില്‍ കെട്ടാന്‍ തുടങ്ങിയത്. കര്‍ഷകര്‍ അതിനെ എതിര്‍ത്തുവരുകയായിരുന്നു. വ്യാഴാഴ്ച നിരവധിയിടങ്ങളില്‍ കര്‍ഷകര്‍ ഒരേസമയം പ്രതിഷേധം സംഘടിപ്പിച്ചു. കല്യാണ്‍-ഹാജി മലംഗ് റോഡ് തടഞ്ഞ പ്രതിഷേധക്കാര്‍ പോലിസ്‌വാനടക്കം ആറ് വാഹനങ്ങള്‍ കത്തിച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലിസ് പ്ലാസ്റ്റിക് ഉണ്ടകള്‍ പ്രയോഗിച്ചു.1,600 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിനെതിരേ കര്‍ഷകര്‍ ഈമാസം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 1943 ഫെബ്രുവരിയില്‍ രണ്ടാംലോക മഹായുദ്ധ കാലത്താണ് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്ന ഉത്തരവ് അന്നത്തെ താനെ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചത്. ഇതിന്റെ സാധുതയെ ചോദ്യംചെയ്താണ് കര്‍ഷകര്‍ സുപ്രിംകോടതിയിലെത്തിയത്.
Next Story

RELATED STORIES

Share it