World

മഴ: ജപ്പാനില്‍ മരണം 176 ആയി

ടോക്കിയോ: ജപ്പാനില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം അനുഭവപ്പെട്ട അതിശക്തമായ മഴ—യെത്തുടര്‍ന്നു വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 176 ആയി. 70ല്‍ അധികം പേരെ കണ്ടെത്താനുണ്ട്. 80 ലക്ഷത്തിലധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 36 വര്‍ഷത്തിനു ശേഷമെത്തിയ അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്.
പടിഞ്ഞാറന്‍ ജപ്പാനിലെ യമാഹുചി, ഹിരോഷിമ, ഒകയാമയ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. നിരവധി കെട്ടിടങ്ങളും വീടുകളും മഴയില്‍ തകര്‍ന്നു. താറുമാറായ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. 2,70,000 വീടുകളിലേക്കുള്ള വൈദ്യുതി, ജലവിതരണം  തടസ്സപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ സ്‌കൂളുകളിലും ഹാളുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ല. കടകളില്‍ പോലും ഭക്ഷ്യസാധനങ്ങള്‍ ലഭിക്കാനില്ലെന്ന് ഒകയാമയില്‍ നിന്നുള്ളവര്‍ വ്യക്തമാക്കുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍ ഇന്നലെ പ്രധാനമന്ത്രി ഷിന്‍സോ ആബേ സന്ദര്‍ശനം നടത്തി.





ന്നു.
Next Story

RELATED STORIES

Share it