Flash News

മഴ കനത്തു; ഇടുക്കി, കോട്ടയം ജില്ലകളില്‍ സ്‌കൂള്‍ അവധി

മഴ കനത്തു; ഇടുക്കി, കോട്ടയം ജില്ലകളില്‍ സ്‌കൂള്‍ അവധി
X


കോഴിക്കോട് : സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ നാശം വിതച്ചു. വയനാട് കണ്ണൂര്‍ എറണാകുളം കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് മഴ ഏറ്റവും ശക്തമായിട്ടുള്ളത്. വയനാട്ടിലെ കല്‍പ്പറ്റ മാനന്തവാടി എന്നിവിടങ്ങളില്‍ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. ജില്ലയില്‍ എട്ട്  ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 350 ലേറെ പേരെയാണ് ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.  പകരം ജൂലൈ 21 പ്രവൃത്തിദിവസമായിരിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. കോട്ടയത്ത് മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
ഇടുക്കിയില്‍ ലോറെയ്ഞ്ച്‌ഹൈറേഞ്ച് വ്യത്യാസമില്ലാതെ മഴ ശക്തമായി തുടരുകയാണ്.  മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന്  കൊട്ടാരക്കര ദിണ്ഡുക്കല്‍ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട്ട്്്  കക്കയം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഏതു സമയവും ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധികജലം പെരുവണ്ണാമൂഴി ഡാമിലൂടെ കുറ്റിയാടി പുഴയില്‍ വന്നു ചേരുമെന്നതിനാല്‍ പുഴയുടെ സമീപവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മഴ ശക്തമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. താലൂക്കുകളില്‍ 24 മണിക്കൂര്‍  കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ സാഹചര്യത്തില്‍ കഴിയുന്നവരെ കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. ഉരുള്‍പൊട്ടലിനും വെള്ളപൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണംമഴ തുടരുന്നതിനാല്‍ ജില്ലയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് കളക്ടര്‍ അറിയിച്ചു
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലെക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്്്.
Next Story

RELATED STORIES

Share it