kozhikode local

മഴയെത്തും മുമ്പേ മലപ്പുറം ഒരുങ്ങുന്നു

മലപ്പുറം:  മഴക്കാലം തുടങ്ങുന്നതിന് മുമ്പായി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യ വകുപ്പ്. കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം പ്രമാണിച്ചാണ് തീരുമാനം. പകര്‍ച്ച വ്യാധിമൂലമുളള മരണം ഇല്ലാത്ത ജില്ല എന്ന ലക്ഷ്യത്തോടെ നാളെയും 24നും മെയ് 15, 22, 26 തിയ്യതികളിലും ഹെല്‍ത്ത് കേരള പരിപാടി നടത്തും. ഇതില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം, പ്രവര്‍ത്തന സ്ഥലം, ജില്ലയിലെ ഭക്ഷണ പാനീയ കടകളിലും മാര്‍ക്കറ്റുകള്‍, ഹോസ്റ്റലുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളെല്ലാം പരിശോധന നടത്തി ആവശ്യമായ ന—ടപടികള്‍ സ്വീകരിക്കും.
മഞ്ഞപിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ തടയുന്നതിന് മെയ് 18, 19 തിയ്യതികളില്‍ ‘സുരക്ഷിത കുടിവെള്ളം’  പ്രചരണ പരിപാടി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ കുടിവെളള വിതരണ ഏജന്‍സികളും ബന്ധപ്പെട്ട ആരോഗ്യസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം നടപ്പിലാക്കിവരികയാണ്. മഞ്ഞപിത്തം, ടൈഫോയ്ഡ് എന്നിവ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുളള കൊണ്ടോട്ടി, വളവന്നൂര്‍, കുറ്റിപ്പുറം ബ്ലോക്കുകളും, അരീക്കോടും യഥാക്രമം മെയ് 19, 22 തിയ്യതികളില്‍ എല്‍എസ്ജിഡികളുടെ സഹകരണത്തോടെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സെമിനാറുകളും നടത്തും. ഡെങ്കിപ്പനിയും അതുമൂലമുളള മരണവും തടയുക എന്ന ലക്ഷ്യം വെച്ച് മെയ് 10, 11 തിയ്യതികളില്‍ ‘തോട്ടങ്ങളിലേക്ക് പോകുന്ന'” പ്രചരണവും നടത്തപ്പെടും.
ഇതിന്റെ ഭാഗമായി മെയ് 24 ന് ചുങ്കത്തറ, വണ്ടൂര്‍ 28 ന് മേലാറ്റൂര്‍, ഊര്‍ങ്ങാട്ടീരി, കീഴുപ്പറമ്പ് എന്നിവിടങ്ങളില്‍  പ്രത്യേകം സെമിനാറുകള്‍ നടത്തും.   തൊഴില്‍ വകുപ്പ്, കൃഷിവകുപ്പ്, റബര്‍ ബോര്‍ഡ്, എല്‍എസ്ജിഡി എന്നിവയുടെ സഹകരണത്തോടെ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഏറനാട് താലൂക്കുകളില്‍ യഥാക്രമം മെയ് 19, 23, 25 തിയ്യതികളില്‍ തോട്ടം ഉടമസ്ഥരുടെ യോഗവും വര്‍ക് ഷോപ്പും നടത്തുവാനും തീരുമാനമായി. മലമ്പനി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മെയ് 25 ന് ഏറ്റവും കൂടുതല്‍ മലമ്പനി കേസുകളുളള വേങ്ങരയില്‍ വച്ചാണ് നടത്തുന്നത്. വാര്‍ഡുകളിലും മറ്റും കൊതുകു വലയുടെ ഉപയോഗം ഉറപ്പുവരുത്തുക.
Next Story

RELATED STORIES

Share it