മഴയില്‍ മുങ്ങിപ്പോയ തമിഴ്‌നാട് ചിത്രങ്ങളിലൂടെ
BY TK tk17 Nov 2015 10:47 AM GMT
X
TK tk17 Nov 2015 10:47 AM GMT
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ തമിഴ്‌നാട്ടില്‍ നൂറോളം പേരുടെ ജീവനെടുത്തിരിക്കുകയാണ്. റെക്കോര്‍ഡ് മഴയാണ് ചുരുങ്ങിയ ദിവസം കൊണ്ട് പെയ്തത്. ഇതേതുടര്‍ന്ന് കൃഷിനാശവും കനത്ത തോതിലാണ് ഉണ്ടായത്. വിവിധ തരത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ? പേമാരിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 500 കോടിയുടെ ദുരിതാശ്വാസ സഹായം മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. 70 ഓളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 58,000 ഭക്ഷണപ്പൊതികള്‍ പ്രതിദിനം വിതരണം ചെയ്യുന്നുണ്ട്. കന്നുകാലികള്‍ക്കായി 121 അഭയകേന്ദ്രങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കനത്ത മഴയില്‍ വെള്ളത്തിനടിയിലായ ചെന്നൈ നഗരം. മൂന്ന് ദിവസമായി 1004 MM മഴയാണ് പെയ്തത്. നൂറോളം പേരാണ് തമിഴ്‌നാട്ടിലാകെ നാശംവിതച്ച മഴയില്‍ ജീവന്‍വെടിഞ്ഞത്. നവംബര്‍ 15 ന് രാവിലെ 8.30 ന് തുടങ്ങിയ മഴ 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 265 MM ആണ് ലഭിച്ചത്. മഴയെ തുടര്‍ന്ന് വെള്ളത്തില്‍ ഒഴുകി പോകുന്ന വാഹനങ്ങള്‍ ചെന്നൈ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം അളവില്‍ മഴ പെയ്തത്. വെള്ളത്തിനടിയിലായ നഗരം. നിരന്തരമായി പെയ്യുന്ന മഴയില്‍ ബിസിനസ് സ്ഥാപനങ്ങളും,സ്‌കൂള്‍,കോളജ് എന്നിവയും വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്ന് സ്‌കൂളുകള്‍ക്കും കാമ്പസുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കിയിരിക്കുകയാണ്.പ്രധാന യൂണിവേഴ്‌സിറ്റി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍പ്പെട്ടുപോയ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണ്. ദേശീയപാത ഉള്‍പ്പെടെ പല റോഡുകളും മഴയെ തുടര്‍ന്ന് വെള്ളത്തിനടിയില്‍പ്പെട്ടിരിക്കുകയാണ്. ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു. മഴയെ തുടര്‍ന്ന് റെയില്‍പാളത്തിലും വിമാനത്താവളത്തിലും വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് പല വിമാനങ്ങളും ,ട്രെയിനുകളും റദ്ദാക്കി. മഴയില്‍ വെള്ളത്തിനടിയിലായ സബ്‌വെ. സിവിക് അഡ്മിനിസ്‌ട്രേഷനിലേക്കുള്ള ഷോര്‍ട്ട്കട്ട് റോഡ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍. |
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT