kannur local

മഴയില്‍ പഴയങ്ങാടി ടൗണില്‍ വെള്ളപ്പൊക്കം; ലക്ഷങ്ങളുടെ നഷ്ടം

പഴയങ്ങാടി: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മഴയില്‍ പഴയങ്ങാടി കെഎസ്ടിപി റോഡില്‍ വെള്ളംകയറി. താഴ്ന്ന ഭാഗത്തുള്ള കടകളിലേക്ക് വെള്ളംകയറി സാധനങ്ങള്‍ നനഞ്ഞുകുതിര്‍ന്നു. കുളങ്ങരപള്ളി മുതല്‍ പഴയ ബസ്് സ്റ്റാന്റ് വരെയുള്ള ഭാഗങ്ങളിലാണ് വെള്ളം കയറിയത്.
കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഉയരം കൂട്ടിയപ്പോള്‍ കടകളെല്ലാം താഴ്ചയിലാവുകയായിരുന്നു. ഓവുചാല്‍ സമാനമായി നിര്‍മിച്ചിട്ടുണ്ടെങ്കിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. മാലിന്യം നീക്കംചെയ്യണമെന്ന് കടക്കാര്‍ നിരവധി തവണ കെഎസ്ടിപി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
നവീകരണം നടക്കുന്ന ബസ്്സ്റ്റാന്റിനു തൊട്ടടുത്ത കടകളിലും വെള്ളം കയറി. കെഎസ്ടിപി റോഡിന് ഇരുവശങ്ങളിലുമുള്ള കടകളിലെല്ലാം നാശനഷ്ടമുണ്ടായി.മാടായിപ്പാറയില്‍ നിന്നു കുത്തിയൊലിച്ചുവന്ന ചരല്‍മണ്ണും ഓവുചാലില്‍ നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. കടകള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it