kozhikode local

മല്‍സ്യ മാര്‍ക്കറ്റ് നോക്കുകുത്തി; മല്‍സ്യവില്‍പന പൊതുവഴിയില്‍

കുറ്റിയാടി: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച മല്‍സ്യ മാര്‍ക്കറ്റിനെ നോക്കുകുത്തിയാക്കി പൊതുസ്ഥലത്ത് മല്‍സ്യവില്‍പന നടത്തുന്നു. കക്കട്ടില്‍ മല്‍സ്യ മാര്‍ക്കറ്റിനാണു ഈ ദുര്‍ഗതി. ഒരുവര്‍ഷം മുന്‍പാണു കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും മതിയായ മാലിന്യസംസ്‌ക്കരണ സംവിധാനമില്ലാത്തതിനാല്‍ പ്രയാസമനുഭവിക്കുകയാണ്.കെട്ടിടം പ്രവര്‍ത്തിക്കുന്നത് ചതുപ്പ് പ്രദേശത്തായതിനാല്‍ ചെളിവേള്ള പ്രശ്‌നവും രൂക്ഷമാണ്. ഇതുകൂടാതെ മലിനജലം സമീപത്തെ കിണറുകളിലേക്ക് ഊര്‍ന്നിറങ്ങുന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തിലേക്ക് വില്‍പന മാറ്റുകയായിരുന്നു. മഴക്കാലത്ത് ചെളിവെള്ളം നിറഞ്ഞ് മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയും നിലനിന്നിരുന്നു. മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ മാര്‍ക്കറ്റ് അറ്റകുറ്റപ്പണി നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it