kasaragod local

മല്‍സ്യത്തൊഴിലാളികള്‍ നഗരസഭയ്ക്ക്് മുന്നില്‍ മല്‍സ്യവില്‍പന നടത്തും

നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ അധുനിക രീതിയിലുള്ള മല്‍സ്യ മാര്‍ക്കറ്റ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട അഖില കേരള ധീവരസഭ വീണ്ടും നഗരസഭക്കെതിരെ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മല്‍സ്യ മാര്‍ക്കറ്റിനായി കച്ചേരിക്കടവില്‍ കണ്ടെത്തിയ സ്ഥലം മല്‍സ്യതൊഴിലാളികളെ കബളിപ്പിച്ച് നഗരസഭ ഓഫിസ് നിര്‍മിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ധീവരസഭ ജില്ല കമ്മിറ്റി ആവശ്യപെട്ടു.
കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലത്ത് കച്ചേരിക്കടവില്‍ മല്‍സ്യ മാര്‍ക്കറ്റിനായി സ്ഥലം കണ്ടെത്തുകയും സംസ്ഥന കാര്‍ഷികോല്‍പാദന കമ്മീഷണര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍മാണ അപേക്ഷ സംബന്ധിച്ച് കത്ത് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം തടസമില്ല എന്ന ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഇപ്പോഴത്തെ ഭരണ സമിതി മറച്ച് വച്ച് അവിടെ നഗരസഭ ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു.
നഗരസഭ അധികൃതര്‍ അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ നഗരസഭ ഓഫിസിന് മുമ്പില്‍ മല്‍സ്യ വില്‍പ്പന നടത്തുവാന്‍ ധീവരസഭ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്ര ഓഫിസില്‍ നടന്ന യോഗം ജില്ലാ സെക്രട്ടറി കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ്് മുട്ടത്ത് തലവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ടി പി ബീന, കെ തമ്പാന്‍, കെ സുനി രജിത കടവത്ത്, എം മുരളീധരന്‍, ടി കൃഷ്ണന്‍, മനോഹരന്‍ മരക്കാപ്പ് സംസാരിച്ചു.
Next Story

RELATED STORIES

Share it