kozhikode local

മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയതായി കണ്ടെത്തി

പയ്യോളി: മൂരാട് പാലത്തിന് സമീപം ദേശിയപാതയില്‍ നാട്ടുകാര്‍ തടഞ്ഞ മീന്‍ ലോറിയിലെ കൂന്തളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയതായി പരിശോധനയില്‍ തെളിഞ്ഞു. കണ്ടയിനര്‍ ലോറി അധികൃതര്‍വിട്ടയച്ചു.
18 ലക്ഷം രൂപ വില വരുന്ന 6 ടണ്‍ കൂന്തളാണ് വാഹനത്തിലുണ്ടായിരുന്നത്. കേരളത്തില്‍ വില്‍പന നടത്താതിരിക്കാന്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വരെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലിസിന്റയും നിരീക്ഷണത്തില്‍ വണ്ടി കടത്തിവിടാനാണ് ഫുഡ്‌സേഫ്റ്റി കമ്മിഷണറുടെ നിര്‍ദേശമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരം കര്‍ണാടക അധികൃതര്‍ക്ക്‌കൈമാറുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഫാര്‍മാലിന്‍ കലര്‍ന്നിട്ടും വണ്ടി വിട്ടയച്ച നടപടി വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കന്യാകുമാരിയില്‍ നിന്നും മംഗ ലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ശനിയാഴ്ച നാട്ടുകാര്‍  തടഞ്ഞത്. ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യമെല്ലന്ന ലോറി ജീവനക്കാര്‍ പറഞ്ഞങ്കിലും വിദ്ഗ്ധ പരിശോധനടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it