Pathanamthitta local

മല്‍സ്യങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതായി കണ്ടെത്തി

തിരുവല്ല: നഗരത്തിലെ മീന്‍ ചാപ്രയില്‍ നിന്നും തിരുവല്ല സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ സാമ്പിള്‍ എടുത്ത് തിരുവനന്തപുരം അനാലിസിസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ച അയലയില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 10നാണ് മഴുവങ്ങാട്ടെ മീന്‍ചാപ്രയില്‍ നിന്നും, അയല, മോദ, മത്തി, ചൂര എന്നീ മല്‍സ്യങ്ങളുടെ സാമ്പിളുകളാണ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. മൃതശരീരങ്ങള്‍ കേട്ടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മാലിന്‍, അയലയുടെ പരിശോധനയില്‍ മാത്രമാണ് കണ്ടെത്തിയത്. മല്‍സ്യം ചീഞ്ഞു പോകാതിരിക്കാനാണ് കച്ചവടക്കാര്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുക. താലൂക്ക് വികസന സമിതി യോഗങ്ങളില്‍ മീന്‍ ചാപ്രയിലെ മല്‍സ്യവില്‍പ്പനയെ കുറിച്ച് നിരന്തരം പരാതി ഉയരുന്നതിനാല്‍ ഇന്നലെ നടന്ന യോഗത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസിലെ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it