മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലേക്കു മാര്‍ച്ച് നടത്തി
BY kasim kzm7 Jan 2018 4:59 AM GMT
kasim kzm7 Jan 2018 4:59 AM GMT
കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രദേശവാസികള്‍ യുഡിഎഫ് അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ മേഖലാ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മെഡിക്കല്‍ കോളജിനെതിരേ നടപടി സ്വീകരിക്കുക, മെഡിക്കല്‍ കോളജ് ഉണ്ടാക്കുന്ന മാലിന്യം മൂലം പൊറുതിമുട്ടിയ പാളയം, പലേരി പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, വായുവും ജലവും മലനീകരിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്മാന് എന്‍ കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ കെ ജയരാജന്, കെ ടി ജയന്തന്, കെ കെ പ്രശാന്തന്, കെ സി അബ്ദുല്‍ ഖാദര്‍, ടി സുധീര്‍, മുരിങ്ങേരി ബാലന് സംസാരിച്ചു.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT