Flash News

മലബാറിലെ പ്ലസ് വണ്‍ സീറ്റ്: വിദ്യാഭ്യാസ മന്ത്രി പച്ചക്കള്ളം പറയുന്നു- കാംപസ് ഫ്രണ്ട്

മലബാറിലെ പ്ലസ് വണ്‍ സീറ്റ്: വിദ്യാഭ്യാസ മന്ത്രി പച്ചക്കള്ളം പറയുന്നു- കാംപസ് ഫ്രണ്ട്
X

മലപ്പുറം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്നും നിലവില്‍ സീറ്റ് വര്‍ധിപ്പിക്കേണ്ടതില്ലെന്നും നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ വിശദീകരണം നല്‍കിയ വിദ്യാഭ്യാസ മന്ത്രി വസ്തുതകളെ വളച്ചൊടിച്ച് പച്ചക്കള്ളം പറയുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ഷഫീഖ് കല്ലായി.
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച വേളയില്‍ മലപ്പുറം കോഴിക്കോട് പോലുള്ള ജില്ലകളില്‍ വിജയികളേക്കാള്‍ കുറവ് പ്ലസ് വണ്‍ സീറ്റുകളാണ് ഉള്ളതെന്നും ഈ അന്തരം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.  മലപ്പുറത്ത് 84003, കോഴിക്കോട് 50280, പാലക്കാട് 47976, കണ്ണൂര്‍ 37748 എന്നിങ്ങനെയാണ് പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണം എങ്കില്‍ 60695, 40362, 32926, 33027 പ്ലസ് വണ്‍ സീറ്റുകളാണ് യഥാക്രമം ഓരോ ജില്ലയിലുമുള്ളത്. സര്‍ക്കാര്‍ വെബ്‌സൈറ്റിലും ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവേശന നടപടികള്‍ പൂര്‍ത്തിയാവാതെ സീറ്റ് വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ഏത് മായാജാലത്തിലൂടെ കിട്ടിയ അറിവാണെന്നു മനസ്സിലാവുന്നില്ല. കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നുവെന്ന് പറയപ്പെടുന്ന 42000 സീറ്റുകളില്‍ എത്രയെണ്ണം  മലബാറിലുണ്ടെന്നും അവ ഏതെല്ലാം സ്‌കൂളുകളിലാണ് എന്നും വ്യക്തമാക്കേണ്ട ധാര്‍മിക ബാധ്യതയും വിദ്യാഭ്യാസ മന്ത്രിക്കുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രണ്ടു തട്ടിലായി ജനത്തെ വിണ്ഡികളാക്കരുത്. സഭയില്‍ കള്ളം വിളിച്ചുപറഞ്ഞാല്‍ തീരുന്നതല്ല മലബാറിലെ +1 സീറ്റ് പ്രശ്‌നം. മലബാറിനോട് തുടരുന്ന കാലങ്ങളായുള്ള അവഗണനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു.
Next Story

RELATED STORIES

Share it