മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം: കേന്ദ്രസംഘം സന്ദര്‍ശിച്ചു

തളിപ്പറമ്പ്: മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിനു കേന്ദ്രാനുമതി ലഭ്യമാക്കുന്നതിനു മുന്നോടിയായി കേന്ദ്ര ഏജന്‍സി പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ പദ്ധതി സാധ്യതകള്‍ അവലോകനം ചെയ്യാനായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രൊജക്റ്റ് മോണിറ്ററിങ് സെല്‍ പ്രതിനിധി ദര്‍ശന മാലിയുടെ നേതൃത്വത്തിലുള്ള സംഘമാണു കുപ്പം പുഴ മുതല്‍ പറശ്ശിനിക്കടവ് പുഴ വരെ പുഴയിലൂടെ യാത്ര നടത്തിയത്.     കേരളത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏറെ വിനോദസഞ്ചാര സാധ്യതകള്‍ ഉത്തര കേരളത്തിനുണ്ടെന്നും അവ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ദര്‍ശന മാലി പറഞ്ഞു. ഉത്തര കേരളത്തിനു മികച്ച അവസരമാണ് 325 കോടിയുടെ ടൂറിസം പദ്ധതിയിലൂടെ കൈവന്നിരിക്കുന്നതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയി ല്‍ പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടിയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചെന്നും ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it