malappuram local

മലബാര്‍കലാപ സ്മാരകകവാടം സമര്‍പ്പിച്ചു

തിരൂരങ്ങാടി: 1921ലെ മലബാര്‍ കലാപ സ്മരണയുമായി തിരൂരങ്ങാടി നഗരസഭ നിര്‍മിച്ച സമര സ്മാരക കവാടം പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചന്തപ്പടിയിലെ കമ്മ്യൂനിറ്റി ഹാളിനു മുന്നിലാണ് കവാടം നിര്‍മിച്ചത്. സമരത്തെ കുറിച്ചുള്ള ലഘുവിവരണത്തോടെയാണു കവാടം.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു രക്തസാക്ഷികളായാവരുടെയും മറ്റു ധീരദേശാഭിമാനികളുടെയും പേരുകള്‍ കവാടത്തില്‍ കൊത്തിവച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ ചരിത്രം വായിച്ചെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സ്മാരക കവാടം ഏറെ ആകര്‍ഷിക്കുന്നുണ്ട്. സ്മാരകം മാതൃകാപരമാണെന്നും ചെമ്മാട്ടെ ഹജൂര്‍ കച്ചേരി ചരിത്ര പൈതൃകമായി ഉടന്‍ മാറ്റുമെന്നും അബ്ദുറബ്ബ് പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ അധ്യക്ഷത വഹിച്ചു. അഡ്വ. പി എം എ സലാം, അരിമ്പ്ര മുഹമ്മദ്, എം കെ ബാവ, ഡോ. കെ കെ അബ്ദുല്‍സത്താര്‍, എം അബ്ദുറഹിമാന്‍കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉള്ളാട്ട് റസിയ, വി വി അബു, സി പി സുഹ്‌റാബി, സി പി ഹബീബ, എംഎന്‍ കുഞ്ഞിമുഹമ്മദാജി, വാസു കാരയില്‍, എസ് ജയകുമാര്‍, എം മുഹമ്മദ്കുട്ടി മുന്‍ഷി. മോഹനന്‍ വെന്നിയൂര്‍, സി എച്ച് മഹ്മൂദാജി, സി പി ഇസ്മായില്‍, യു കെ മുസ്തഫ, പ്രഫ. പി മമ്മദ് പനക്കല്‍ സിദ്ദീഖ്, കവറൊടി മുഹമ്മദ്, കെ രത്‌നാകരന്‍,കെ രാമദാസ്, സി ടി ഫാറൂഖ്. സി പി ഗുഹരാജ്. വേലായുധന്‍ വെന്നിയൂര്‍, വി പി കുഞ്ഞാമു, കാലൊടി സുലൈഖ, പി വി ഹുസൈന്‍, പി കെ ശമീം സംസാരിച്ചു.
Next Story

RELATED STORIES

Share it