Alappuzha local

മലപ്പുറം പ്രസ്‌ക്ലബ്ബിലെ അക്രമം അപലപനീയം: സീനിയര്‍ ജേണലിസ്റ്റ് യൂനിയന്‍

ആലപ്പുഴ: പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന് കരുത്തു നല്‍കുമെന്ന് ലോക പത്രസ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ട ദിവസം തന്നെ അക്രമികള്‍ മലപ്പുറം പ്രസ്സ് ക്ലബ്ബില്‍കയറി അക്രമംനടത്തുകയും പത്രപ്രവര്‍ത്തകരായ ഫൂവാദ് സനീനിനെയും ഷഹബാസ് വെള്ളിലിനെയും മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്ത സംഭവം വളരെ ഗൗരവമുള്ളതാണെന്നും അപലപിക്കുന്നതായും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ആലപ്പുഴ ജില്ലാകമ്മറ്റി  പ്രമേയത്തില്‍ പറഞ്ഞു. അക്രമികളെ അറസ്റ്റ്‌ചെയ്ത പോലീസ്‌നടപടി യോഗം സ്വാഗതം ചെയ്തു.എന്നാല്‍ അക്രമികള്‍ക്കെതിരെ മാതൃകാപരമായശിക്ഷയും ഉറപ്പാക്കണമന്ന് യോഗം ആവശ്യപ്പെട്ടു.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ യോഗം ആശങ്കരേഖപ്പെടുത്തി.മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യാന്‍ ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തണം.സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ എസ് എച്ച്.അല്‍ഹാദി അദ്ധ്യക്ഷതവഹിച്ചു.
മുടങ്ങിക്കിടന്ന പത്രപ്രവര്‍ത്തക പെന്‍ഷന്‍ തടസ്സങ്ങളെല്ലാം മാറ്റി അതാതുമാസം ലഭ്യമാക്കുന്നതിനും 2017 ലെ ബഡ്ജറ്റില്‍ പ്രഖ്യപിച്ച പെന്‍ഷന്‍ വര്‍ദ്ധനവ് നടപ്പില്‍ വരുത്തുന്നതിനും ആവശ്യമായഇടപെടല്‍നടത്തിയ സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന നേതാക്കളായ പ്രസിഡന്റ്  എസ് ആര്‍ ശക്തിധരന്‍, പ്രസിഡന്റ് ജനാര്‍ദ്ദന്‍ നായര്‍, എന്നിവരെ യോഗം അനുമേദിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ് എച്ച് അല്‍ഹാദി  ജില്ലാസെക്രട്ടറി എ ഷൗക്കത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് പറത്തറ, സെക്രട്ടറി പി ജയനാഥ്, കളര്‍കോട് ഹരികുമാര്‍,സംസാരിച്ചു
Next Story

RELATED STORIES

Share it