മര്‍ദനമേറ്റ പോലിസ് ഡ്രൈവറെ ക്യാംപിലേക്ക് തിരിച്ചയച്ചു

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ പോലിസ് ഡ്രൈവര്‍ ഗവാസ്‌കറിനെ എസ്എപി ക്യാംപിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞദിവസം ഗവാസ്‌കര്‍ ഭാര്യയോടൊപ്പം മുഖ്യമന്ത്രിയെയും കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ എഡിജിപി സുദേഷ് കുമാറിന്റെ ഡ്രൈവര്‍ ജോലിയില്‍നിന്ന് ഒഴിവാക്കി ക്യാംപിലേക്ക് തിരിച്ചയച്ചത്. ഗവാസ്‌കറിന് മര്‍ദനമേല്‍ക്കുന്നതിനു മുമ്പ്, ഡ്രൈവര്‍ ജോലിയില്‍നിന്നു തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് അദ്ദേഹം കത്ത് നല്‍കിയിരുന്നു. അതിനിടെ, ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ അന്വേഷണസംഘം മെല്ലെപ്പോക്ക് തുടരുകയാണ്.
യുവതിക്കെതിരേ ഗവാസ്‌കറുടെ പരാതിയില്‍ മ്യൂസിയം പോലിസ് എടുത്ത കേസില്‍ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്
Next Story

RELATED STORIES

Share it