മര്‍ദനമേറ്റ് വയോധികന്റെ മരണം: പ്രതി അറസ്റ്റില്‍

മാള: മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വയോധികന്‍ മരിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുമ്പിടി നാലുകണ്ടന്‍ പോളി (65)നെ മാള പോലിസ് അറസ്റ്റ് ചെയ്തത്. കുമ്പിടി സ്വദേശി നാലുകണ്ടന്‍ ജോസ് (69) ആണ് മര്‍ദ നത്തെ തുടര്‍ന്ന് മരിച്ചത്. അയല്‍വാസിയുമായി ഉണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവമുണ്ടായത്. രാത്രി 10.30ഓടെ മരിച്ചു. കഴുത്തിനും തോളെല്ലിനും പരിക്കേറ്റിരുന്നു. പ്രതിയെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it