kozhikode local

മര്‍കസ് : വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം- കാംപസ് ഫ്രണ്ട്‌



കോഴിക്കോട്: മര്‍കസിന് കീഴിലെ എംഐഇടി കോളജിന് മുന്നില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012-15-2013-16 കാലഘട്ടത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് സര്‍ട്ടിഫിക്കറ്റിന് മൂല്യമില്ലാത്തതിനാല്‍ പ്രയാസത്തിലായിരിക്കുന്നത്. ട്രെയിനിങ് കാലയളവ് കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടി വന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ ചതിയില്‍ പെട്ട കാര്യം തിരിച്ചറിഞ്ഞത്.എന്നാല്‍, ഇപ്പോള്‍ കോഴ്‌സുമായി ബന്ധപ്പെട്ട് മാനേജ്മന്റ് ഇപ്പോള്‍ ഉന്നയിക്കുന്ന സങ്കീര്‍ണതകള്‍ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. വിദ്യാര്‍ഥികള്‍ ആദ്യം പ്രശ്‌നമുന്നയിച്ചപ്പോള്‍ കുന്നമംഗലം എസ്‌ഐയുടെയും പഞ്ചായത്ത് അംഗത്തിന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് തെറ്റ് സമ്മതിക്കുകയും വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിലപാട് മാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. 1.75 ലക്ഷം രൂപ ചെലവാക്കി പഠിച്ച വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നത് മാത്രമാണ് പരിഹാരം എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ,ജില്ലാ പ്രസിഡന്റ് സക്കിര്‍,ഫായിസ് കണിച്ചേരി, ഷഫീഖ് കല്ലായി സംബന്ധിച്ചു.
Next Story

RELATED STORIES

Share it