മരുന്നുകളില്‍ മെര്‍ക്കുറി ഉപയോഗം തുടരാമെന്ന് സദ്ഗുരു

ബംഗളൂരു: തങ്ങളുടെ മരുന്നുകളില്‍ മെര്‍ക്കുറി ഉപയോഗം നിര്‍ബാധം തുടരുമെന്ന് യോഗിവര്യനും ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു. ആരോഗ്യത്തിനും പരിസ്ഥിതിക്കും വന്‍ഭീഷണി ഉയര്‍ത്തുന്ന മെര്‍ക്കുറി മരുന്നുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം പാടെ തള്ളുന്നതാണ് ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിന്റെ പ്രസ്താവന.
സ്വദേശത്തും വിദേശത്തുമായി 150ലധികം യോഗാ, മെഡിക്കല്‍ സെന്ററുകളും 2 ദശലക്ഷം വോളന്റിയര്‍മാരുമുള്ള സന്നദ്ധസംഘമാണ് ഇഷ ഫൗണ്ടേഷന്‍. സിദ്ധ, ആയുര്‍വേദിക് മരുന്നുകളും ഇഷ ഫൗണ്ടേഷന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ മരുന്നുകളില്‍ ശുദ്ധമായ മെര്‍ക്കുറി ഉപയോഗിക്കാമെന്നാണ് സദ്ഗുരു അവകാശപ്പെടുന്നത്.
ദ്രവ്യരൂപത്തിലുള്ള മെര്‍ക്കുറിയെ ഖര പദാര്‍ഥമാക്കി ഔഷധമാക്കിയാല്‍ മാനസിക, ശാരിരിക, സാമ്പത്തിക പ്രയാസങ്ങള്‍ മാറിപ്പോവുമെന്ന് സദ്ഗുരു അവകാശപ്പെടുന്നു. ഇതിനെ രാസവൈദ്യമെന്നാണ് ഇദ്ദേഹം പറയുന്നത്.
ജപ്പാനില്‍ സംഘടിപ്പിച്ച മിനാമട്ടി കന്‍വന്‍ഷനു ശേഷം ഇന്ത്യയില്‍ മെര്‍ക്കുറി ഘടകമായി മരുന്നുകള്‍ ഉല്‍പാദിപ്പിക്കരുതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിര്‍ദേശം. മാരകമായ രോഗങ്ങള്‍ പിടിപെടുമെന്ന ലോകാരോഗ്യ സംഘടനകളുടെ കണ്ടെത്തലോടെയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.
മെര്‍ക്കുറിയുടെ ഉപയോഗം ശരീരത്തിലെ പ്രോട്ടീന്‍ ശേഖരത്തിന്റെ സന്തുലനത്തെ തകര്‍ക്കുകയും ശരീരത്തിലെ ആന്തരികരസങ്ങളുടെ ഉല്‍പാദനത്തെ മന്ദതയിലാക്കുകയും ചെയ്യും. അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കും. മുതിര്‍ന്നവരേക്കാള്‍ നവജാത ശിശുക്കളുടേയും കുട്ടികളുടേയും ജിവനു ഭീഷണിയാണ്.
കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നിര്‍ദേശം പാലിക്കാന്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന്‍ തയ്യാറല്ല.
Next Story

RELATED STORIES

Share it