World

മയാ മെര്‍ഹി ഇനി നടക്കും; കൃത്രിമ കാലില്‍

ഇസ്താംബൂള്‍: പ്ലാസ്റ്റിക് പൈപ്പും ടിന്‍കാനുകളും കൊണ്ട് നിര്‍മിച്ച കൃത്രിമ കാല്‍ ഉപയോഗിച്ച് നടന്ന് ലോകത്തെ സങ്കടപ്പെടുത്തിയ സിറിയന്‍ ബാലിക മയാ മെര്‍ഹി ഇനി കൃത്രിമ കാലില്‍ നടക്കും. തുര്‍ക്കിയിലെ ക്ലിനിക്കില്‍  കഴിഞ്ഞ ദിവസമാണ് മെര്‍ഹിക്ക് കൃത്രിമ കാല്‍ വച്ചത്.
മെര്‍ഹി ആരോഗ്യവതിയാണെന്നും വയ്പുകാലില്‍ നടക്കാന്‍ പരിശീലിക്കുകയാണെന്നും ഇസ്താംബൂള്‍ ക്ലിനിക്കില്‍ അവളെ ചികില്‍സിക്കുന്ന കൃത്രിമകാല്‍ വിദഗ്ധന്‍ ഡോ. മഹ്മദ് സെകി കുള്‍കു പറഞ്ഞു. മൂന്നു മാസം കഴിഞ്ഞാല്‍ കുട്ടിക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെര്‍ഹി നടന്നു പരിശീലിക്കുന്നതിന്റെ വീഡിയോയും മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ജന്‍മനാ ഇരുകാലുകളുമില്ലാത്ത മയാ മെര്‍ഹി പിതാവ് നിര്‍മിച്ച നാടന്‍ വെപ്പുകാലുമായി നടക്കുന്ന ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്നാണ് റെഡ് ക്രസന്റ് ഇടപെട്ടു പിതാവിനെയും മകളെയും ഇസ്താംബൂളിലെ ചികില്‍സയ്ക്ക് എത്തിച്ചത്.
Next Story

RELATED STORIES

Share it