kozhikode local

മന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു; ഉദ്ഘാടനത്തിന് സ്വാഗതസംഘമായി

നാദാപുരം: സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ നാദാപുരത്ത് സ്ഥാപിക്കുന്ന മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം സംബന്ധിച്ച വിവാദത്തിന് വിരാമം. അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗം യുഡിഎഫ് ബഹിഷ്‌ക്കരിക്കുകയും ഇതേ തുടര്‍ന്ന് അന്ന് സ്വാഗത സംഘം രൂപീകരിക്കാതെ പിരിയുകയുമായിരുന്നു.
അക്കാദമി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ നടന്ന പൊതു ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിക്കുകയും യുഡിഎഫ് നേതൃത്വുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചയില്‍ യുഡിഎഫ് ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാമെന്ന് അറിയിച്ച മന്ത്രി എല്ലാവരെയും പങ്കെടുപ്പിച്ചു യോഗം വിളിക്കാന്‍ സ്ഥലം എംഎല്‍എ ക്ക് നിര്‍ദ്ദേശവും നല്‍കി.
ഇതേ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഇ കെ വിജയന്‍ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ നാദാപുരം അതിഥി മന്ദിരത്തില്‍ യോഗം ചേര്‍ന്നാണ്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ ചെയര്‍ പേഴ്—സണായി  ഉദ്—ഘാടന പരിപാടിയുടെ സ്വാഗത സംഘത്തിന് രൂപം നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍,  വി പി കുഞ്ഞി കൃഷ്ണന്‍,  സൂപ്പി നരിക്കാട്ടേരി,  വാണിയൂര്‍ അന്ത്രു,  അഡ്വ.  എ സജീവന്‍,   എന്‍ കെ മൂസ മാസ്റ്റര്‍, കെ ടി കെ ചന്ദ്രന്‍, എം കെ അഷ്—റഫ,്  വി വി മുഹമ്മദലി സംസാരിച്ചു.
Next Story

RELATED STORIES

Share it