Flash News

മന്ത്രിമാര്‍ ജഡ്ജിമാരെ പോലെ പ്രതികരിക്കണം: യശ്വന്ത് സിന്‍ഹ

സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ നടപടികളില്‍ അപാകത ചൂണ്ടിക്കാട്ടി തുറന്നടിച്ച ജസ്റ്റിസുമാരെ പോലെ ഭയം മാറ്റിവച്ചു ജനാധിപത്യത്തിനായി ശബ്ദമുയര്‍ത്താന്‍ കേന്ദ്രമന്ത്രിമാരും തയ്യാറാവണമെന്നു മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. മുതിര്‍ന്ന സുപ്രിംകോടതി ജസ്റ്റിസുമാര്‍ തന്നെ ജനാധിപത്യം ഭീഷണിയിലാണെന്നു പറയുമ്പോള്‍ അവരുടെ വാക്കുകളെ നിസ്സാരമായി തള്ളിക്കളയരുത്. രാജ്യത്തെ  നിയമനിര്‍മാണ സഭ ഒത്തുതീര്‍പ്പ് സഭയാവുകയും സുപ്രിംകോടതി കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിനു ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങളാണ്. അതുകൊണ്ട് ജനാധിപത്യ സംരക്ഷണത്തിനായി കേന്ദ്രമന്ത്രിമാര്‍ തന്നെ ആദ്യം ശബ്ദമുയര്‍ത്തണമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
പരമോന്നത കോടതിയുടെ തലവനാണ് ചീഫ് ജസ്റ്റിസ്. അതുപോലെതന്നെ കേന്ദ്രമ ന്ത്രിസഭയുടെ തലവനാണ് പ്രധാനമന്ത്രി.
എന്നാല്‍, കോടതിയിലേതെന്ന പോലെ പല വിഷയങ്ങളും ഉയര്‍ന്നുവന്നിട്ടും മന്ത്രിമാര്‍ ആരും പ്രതികരിക്കുന്നില്ല. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വളരെ ചുരുക്കിയാണ് കഴിഞ്ഞുപോവുന്നത്. ഇത്തരം സമ്മേളനങ്ങള്‍ ഒത്തുതീര്‍പ്പുകളുടെ ഭാഗമാണെന്നും മുന്‍ വാജ്‌പേയ് സര്‍ക്കാരിലെ ധനമന്ത്രി കൂടിയായിരുന്ന യശ്വന്ത് സിന്‍ഹ തുറന്നടിച്ചു.
നോട്ട് നിരോധനം, ജിഎസ്ടി, കശ്മീര്‍ വിഷയങ്ങളിലെല്ലാം ബിജെപിക്കെതിരേ ശക്തമായ നിലപാടെടുത്ത വ്യക്തികൂടിയായിരുന്നു സിന്‍ഹ.
Next Story

RELATED STORIES

Share it