മനുഷ്യാവകാശ സംഘടനകളെ കേന്ദ്രം കുറ്റവാളികളായി കാണുന്നു: ആംനസ്റ്റി

ബംഗളൂരു: മനുഷ്യാവകാശ സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ കുറ്റകൃത്യ സ്ഥാപനങ്ങളെപ്പോലെയാണ് കണക്കാക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. തങ്ങളുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിരച്ചില്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആംനസ്റ്റി ഇന്ത്യാ ഘടകം വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം പറഞ്ഞത്.
വിദേശ വിനിമയലംഘന കേസുമായി ബന്ധപ്പെട്ടാണ് ആംനസ്റ്റിയുടെ രണ്ടു സ്ഥാപനങ്ങളില്‍ ഇഡി വ്യാഴാഴ്ച പരിശോധന നടത്തിയത്. പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങള്‍ ആംനസ്റ്റി ലംഘിച്ചുവെന്നാണ് ആരോപണം. 2010ല്‍ ആംനസ്റ്റിയുടെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇഡി വ്യാഴാഴ്ച പരിശോധന നടത്തിയത്.
സംഘടനയെന്ന നിലയില്‍ തങ്ങള്‍ക്ക് നിയമവാഴ്ചയോട് പ്രതിബദ്ധതയുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആഖര്‍ പട്ടേല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ നിയന്ത്രണങ്ങള്‍ എപ്പോഴും പാലിച്ചിട്ടുണ്ട്. സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും തത്ത്വങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഹൃദയത്തിലുണ്ട്. പരിശോധനയ്ക്കിടയില്‍ ഇഡി ആവശ്യപ്പെട്ട മിക്ക രേഖകളും നേരത്തേ പരസ്യപ്പെടുത്തിയതോ അധികൃതര്‍ക്ക് സമര്‍പ്പിക്കുകയോ ചെയ്തതാണ്- പട്ടേല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it