മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഗിരീഷ് പട്ടേല്‍ അന്തരിച്ചു

അഹ്മദാബാദ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഗിരീഷ് പട്ടേല്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അഹ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം. ഹാവഡ് സര്‍വകലാശാലയില്‍ നിന്നു നിയമ ബിരുദമെടുത്ത ശേഷം പട്ടേല്‍ ലോ കോളജില്‍ അധ്യാപകനായിരുന്നു. തുടര്‍ന്നു ഗുജറാത്ത് ഹൈക്കോടതിയില്‍ പ്രാക്റ്റീസ് തുടങ്ങി. അഭിഭാഷകനെന്ന നിലയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയാണ് അദ്ദേഹം പ്രധാനമായും വാദിച്ചത്.
പാവങ്ങള്‍, ദലിതുകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു വേണ്ടി നൂറുകണക്കിന് പൊതുതാല്‍പര്യ ഹരജികള്‍ അദ്ദേഹം സമര്‍പ്പിച്ചു. സൂറത്തിലെ കരിമ്പുകര്‍ഷകര്‍ക്കു മിനിമം വേതനം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി അവയിലൊന്നായിരുന്നു.

Next Story

RELATED STORIES

Share it