kasaragod local

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്; പരാതി നല്‍കാന്‍ എത്തിയവര്‍ക്ക് സൗകര്യം ഒരുക്കിയില്ലെന്ന്

കാസര്‍കോട്: മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങിന് പരാതി പറയാനെത്തിയവര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമൊരുക്കിയില്ലെന്ന് ആക്ഷേപം. ഇന്നലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് പരാതിക്കാര്‍ക്ക് ഈ ഗതിയുണ്ടായത്. മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് തുടര്‍ച്ചയായ മാസങ്ങളില്‍ കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കുന്നതിനെതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇന്നലെ കാസര്‍കോട് അതിഥി മന്ദിരത്തില്‍ നടന്ന സിറ്റിങ് വീണ്ടും ദുര്‍ഗതിയായത്്.
മനുഷ്യാവകാശ സിറ്റിങിനൊപ്പം കടാശ്വാസ കമ്മീഷന്‍ സിറ്റിങും ഗസ്റ്റ് ഹൗസില്‍ നടന്നതിനെ തുടര്‍ന്ന് എല്ലാ മാസവും മനുഷ്യാവകാശ സിറ്റിങ് നടക്കുന്ന മീറ്റിങ് ഹാള്‍ കടാശ്വാസ കമ്മീഷന് നല്‍കേണ്ടി വന്നു. അതിനാല്‍ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് ഗസ്റ്റ് ഹൗസിലെ ഒരു മുറിയിലേക്ക് മാറ്റേണ്ടി വന്നത്. ഇതോടെ പരാതിക്കാര്‍ക്കും എതിര്‍ കക്ഷികള്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ലാതായി. പലരും തങ്ങളുടെ പേര് പരിഗണനക്കായി വിളിക്കുമെന്ന പ്രതീക്ഷയില്‍ മണിക്കൂറോളം ഈ റൂമിന്റെ പുറത്ത് കാത്തിരിക്കുകയായിരുന്നു. പേര് വിളിച്ചാല്‍ ഹാജരായില്ലെങ്കില്‍ പരാതി മാറ്റിവെക്കും എന്നുള്ളതു കൊണ്ട് മാറി നില്‍ക്കാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു. നേരത്തെ തന്നെ മനുഷ്യാവകാശ സിറ്റിങ്് ഗസ്റ്റ് ഹൗസില്‍ നടക്കുന്നതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പരാതി പറയാന്‍ ഗസ്റ്റ് ഹൗസിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സിറ്റിങില്‍ പങ്കെടുക്കാന്‍   രണ്ടാളുടെയെങ്കിലും സഹായം വേണം. ഗസ്റ്റ് ഹൗസില്‍ വീല്‍ചെയറുണ്ടെങ്കിലും ഒന്നാം നിലയിലെത്തണമെങ്കിലും ചവിട്ടുപടികള്‍ മാത്രമാണുള്ളത്. മറ്റ് ജില്ലകളില്‍ കമ്മീഷന്‍ സിറ്റിങ് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളുകളിലാണ് നടക്കുന്നത്. ഇവിടെയാകുമ്പോള്‍ ഇത്തരം ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സിറ്റിങുകളില്‍ പങ്കെടുക്കാനുള്ള സംവിധാനങ്ങളുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ അംഗത്തിന്റെ യാത്രാ -താമസ സൗകര്യത്തിനാണ് ഇവിടെ തന്നെ സിറ്റിങ് നടത്തുന്നതെന്നാണ് വികലാംഗ സംഘടനാ നേതാക്കള്‍ പരിഭവപ്പെടുന്നത്.സിപിഎം പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞു വെട്ടികൊലപ്പെടുത്തിയ കേസിന്റെ വിചാരണ രണ്ടു മുതല്‍വിദ്യാനഗര്‍: ബൈക്കു തടഞ്ഞു നിര്‍ത്തി സിപിഎം പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഏപ്രില്‍ രണ്ടിന് ജില്ലാ അഡീ. സെഷന്‍സ് (2) കോടതിയില്‍ ആരംഭിക്കും. കുമ്പള അനന്തപുരം ക്ഷേത്രത്തിനടുത്ത പി മുരളീധര(38)നെ വെട്ടികൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിക്കുന്നത്. അനന്തപുരം ക്ഷേത്ര സമീപത്തെ ശരത് എന്ന ശരത്് രാജ് (26), മായിപ്പാടി കുതിരപ്പാടിയിലെ ദിനേശ് ആചാര്യ എന്ന ദിനു (24), കുതിരപ്പാടിയിലെ കെ ഭരത് രാജ് എന്ന് ഭരത്(27), ബേള ദര്‍ബത്തടുക്കയിലെ എസ്എച്ച്് മിഥുന്‍ കുമാര്‍(24), കുഡ്‌ലൂ കാളിയങ്കാട്ടെ എം നിഥിന്‍ രാജ് (24), പട്‌ല കുതിരപ്പാടിയിലെ കെ കിരണ്‍ കുമാര്‍(24), കുതിരപ്പാടിയിലെ മഹേഷ് (24), എസ്‌കെ അജിത് കുമാര്‍ (24) എന്നിവരാണ് പ്രതികള്‍. 2014 ഒക്ടോബര്‍ 27ന് വൈകീട്ടാണ് കേസിനാസ്പദമായ  സംഭവം. സുഹൃത്ത് ശാന്തിപ്പള്ളയിലെ മനോജ് കുമാറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സീതാംഗോളി അപ്‌സര മരമില്ലിനടുത്ത് വച്ച് തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it