malappuram local

മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പാവണം ആദര്‍ശം : എം പി അബ്ദുസ്സമദ് സമദാനി



കോട്ടക്കല്‍: ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭവിക്കുന്ന സമകാലികാവസ്ഥയില്‍ മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പായിരിക്കണം പരമപ്രധാനമായ ആദര്‍ശമെന്ന് എംപി അബ്ദുസ്സമദ് സമദാനി. റെയിന്‍ ഫൗണ്ടേഷന്‍ കോട്ടക്കല്‍ വാദി അല്‍മദീനയില്‍ സംഘിപ്പിച്ച സീറാ സംഗമത്തി ല്‍ മതത്തിന്റെ മനുഷ്യത്വം ഖുര്‍ആനിക രീതിശാസ്ത്രം,അതാണ് ആഇശ(റ)’ എന്നീ പ്രമേയങ്ങളെ അധികരിച്ച് സംസാരിക്കുകയായിരുന്നു സമദാനി. മതവും രാഷട്രീയവും കലയും  സാഹിത്യവുമെല്ലാം മാനവികതയുടെ സാക്ഷാല്‍ക്കാരത്തിനു വേണ്ടി സമര്‍പ്പിക്കപ്പെടേണ്ടതാണ്. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളില്‍ മനുഷ്യത്വത്തിന്റെ പ്രേരണ ദര്‍ശിക്കാനാകും. എന്നാല്‍, മതത്തെ സ്വാര്‍ഥലാഭങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാന്‍ തല്‍പരകക്ഷികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് വര്‍ഗീയതക്കും ഭീകരതക്കും ജന്മം നല്‍കുന്നത്. റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഖുര്‍ആനിക് ആന്റ് പ്രഫറ്റിക് സ്റ്റഡീസ് പ്രസിഡന്റ് പി പി അബ്ദുല്ല ആധ്യക്ഷ്യം വഹിച്ചു. ഡോ. മുഹമ്മദ് യൂസുഫ് നദ്‌വി, കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസര്‍, ഫൈസല്‍ മൗലവി, കെ ഫൈസല്‍ മുനീര്‍, പി പി മുഹമ്മദ് അബ്ദുറഹ്മാന്‍,  ഗഫൂര്‍ , കെ ബദറുദ്ദീന്‍, ബഷീര്‍ വെട്ടം, ഇസ്ഹാഖ് വാഴക്കാട്, സൈഫുദ്ദീന്‍ വലിയകത്ത്, എ അബ്ദുല്‍ ജബ്ബാര്‍, അലി അക്ബര്‍, ജിംഷാദ് രണ്ടത്താണി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it