മധ്യപ്രദേശില്‍ മൂന്നു കര്‍ഷകര്‍കൂടി ജീവനൊടുക്കി
BY fousiya sidheek23 Jun 2017 5:24 AM GMT
fousiya sidheek23 Jun 2017 5:24 AM GMT
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മൂന്നു കര്‍ഷകര്‍കൂടി ജീവനൊടുക്കി. ഇതോടെ ജൂണ്‍ എട്ടിനുശേഷം ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 20 ആയി. സാഗര്‍, ഛത്തര്പൂര്, ബുഡ്നി ജില്ലകളിലെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ബുഡ്്നി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങിന്റെ നിയോജക മണ്ഡലമാണ്. അതേസമയം, രാജസ്ഥാനിലെ 26 കര്‍ഷകസംഘടനകള്‍ 45,000 ഗ്രാമങ്ങളില്‍ ജൂലൈ ഒമ്പതിന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബികെഎസ്) ബന്ദില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. മുംബൈയില്‍ കര്‍ഷകനായ നബിലാല്‍ മുഹമ്മദിന്റെ 13 വയസ്സുകാരനായ മകന് അര്‍ബാസ് മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. പുതിയ യൂണിഫോമും പഠന സാമഗ്രികളും ആവശ്യപ്പെട്ട അര്‍ബാസിനോട് പണമില്ലാത്തതിനാലാണ് അര്‍ബാസ് തങ്ങളുടെ കൃഷി ഭൂമിയിലെ മരത്തില്‍ തൂങ്ങി ജീവനൊടുക്കിയത്്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT