മധുവിന്റെ കൊലപാതകം: വകുപ്പിനു ക്ലീന്‍ചിറ്റ് നല്‍കി വനംവകുപ്പ് വിജിലന്‍സ് റിപോര്‍ട്ട്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കു യാതൊരു പങ്കുമില്ലെന്നു വനം വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ട്. വനംവകുപ്പ് ജീവനക്കാരാണു മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റാണെന്നു റിപോര്‍ട്ട് പറയുന്നു. മധുവിനെ നാട്ടുകാര്‍ക്കു കാട്ടിക്കൊടുത്തതു പ്രതികളാക്കപ്പട്ടവരിലുള്ള മരയ്ക്കാര്‍ എന്നയാളാണെന്നാണു റിപോര്‍ട്ടിലുള്ളത്. റിപോര്‍ട്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി.
വനംവകുപ്പിന്റെ പ്ലാന്റേഷനിലെ മരം മുറിക്കുന്നതിനു ക്വട്ടേഷന്‍ എടുത്തിട്ടുള്ള വ്യക്തിയുടെ ഡ്രൈവറാണ് മരയ്ക്കാര്‍. മധുവിനെ മുക്കാലിയിലേക്കു കൊണ്ടുപോയപ്പോള്‍ വനംവകുപ്പിന്റെ ജീപ്പ് അകമ്പടി പോയെന്ന ആരോപണവും റിപോര്‍ട്ടില്‍ നിഷേധിക്കുന്നു.  മധുവിനെ കൊണ്ടുപോയി അരമണിക്കൂറിനു ശേഷമാണു വാഹനം അതുവഴി പോയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അതിനിടെ കേസിലെ പ്രതികളുടെ കസ്റ്റഡി തേടി പോലിസ് അപേക്ഷ നല്‍കി. അപേക്ഷ മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതി നാളെ പരിഗണിക്കും. അന്നേ ദിവസം മുഴുവന്‍ പ്രതികളെയും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ആറിനു കോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it