Flash News

മദ്രസകള്‍ക്കുള്ള അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

മദ്രസകള്‍ക്കുള്ള അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
X
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ക്കുള്ള അവധി ദിവസങ്ങള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. യുപി മദ്രസാ ബോര്‍ഡ് രജിസ്ട്രാര്‍ രാഹുല്‍ ഗുപ്ത പുറത്തിറക്കിയ കലണ്ടറിലാണ് മദ്രസകള്‍ക്കുള്ള അവധി ദിനങ്ങള്‍ വെട്ടിക്കുറച്ചത്. അതേസമയം ക്രിസ്മസ്, ദീപാവലി തുടങ്ങി ആഘോഷങ്ങള്‍ക്ക് ദിനങ്ങള്‍ പുതിയ കലണ്ടറില്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്.



ക്രിസ്മസ്, ദീപാവലി, ദസ്‌റ, മഹാവീര്‍ ജയന്തി, ബുദ്ധ പൂര്‍ണിമ, രക്ഷാ ബന്ധന്‍ എന്നിവയ്ക്കുള്ള അവധി ദിനങ്ങളാണ് സര്‍ക്കാരിന്റെ പുതിയ കലണ്ടറില്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. കഴഞ്ഞ വര്‍ഷം 92 അവധി ദിവസങ്ങളായിരുന്നു യുപിയിലെ മദ്രസകള്‍ക്ക് നല്‍കിയിരുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ തീരുമാന പ്രകാരം ഇത് 86 ആയി ചുരുങ്ങും.

പുതിയ തീരുമാന പ്രകാരം റമദാന്റെ രണ്ട് ദിവസം മുമ്പ് മാത്രമാണ് മദ്രസകള്‍ക്ക് അവധി ലഭിക്കുക. നേരത്തെ ഇത് പത്ത് ദിവസം മുമ്പേ നല്‍കിയിരുന്നു. ദൂര സ്ഥലങ്ങളില്‍ വീടുകളുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ തീരുമാനം വലിയ തിരിച്ചടിയാവുമെന്ന് അധ്യാപകര്‍ പറയുന്നു. റംസാനിനു 46 അവധി ദിനങ്ങള്‍ നല്‍കിയിരുന്നത് 42 ആയാണ് പുതിയ കലണ്ടറില്‍ ചുരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തെത്തിയ മദ്രസ അധ്യാപകര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
Next Story

RELATED STORIES

Share it