kozhikode local

മദ്യ ലഭ്യത കുറഞ്ഞു : വന്‍ തോതില്‍ വാറ്റു കേന്ദ്രങ്ങള്‍ സജീവമാവുന്നു



വടകര: മദ്യലഭ്യത കുറഞ്ഞതോടെ വിവിധ കേന്ദ്രങ്ങളില്‍ ചാരായം വാറ്റല്‍ തകൃതിയായി റിപോര്‍ട്ട്. മുമ്പ് സജീവമായിരുന്ന ചാരായം വാറ്റ് ജനങ്ങളുടെയും അധികൃതരുടെയും ഇടപെടലിനെ തുടര്‍ന്നു നിലിച്ചിരുന്നുവെങ്കില്‍ സമീപകാലത്ത് മദ്യലഭ്യത കുറഞ്ഞത് ഇത്തരക്കാരെ വീണ്ടും ഉണര്‍ത്തിയിരിക്കുകയാണ്. ഇതിനെതിരേ ശക്തമായ നടപടിയിലാണ് എക്‌സൈസ്. ഏറാമല, എടച്ചേരി, തിരുവള്ളൂര്‍, കോട്ടപ്പള്ളി, മണിയൂര്‍, വില്യാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ ചാരായം വാറ്റ് തകൃതിയായി നടക്കു—തായാണ് എക്‌സൈസിനു ലഭിച്ച വിവരം. ദേശീയപാതയ്ക്കും സംസ്ഥാന പാതയ്ക്കും അരികിലെ മദ്യശാലകള്‍ പൂട്ടിയതോടെയാണ് ചാരായം വാറ്റ് സജീവമായിരിക്കുന്നത്. ആവശ്യത്തിനു മദ്യം കിട്ടാതെ വന്നത് പലര്‍ക്കും തിരിച്ചടിയായി. ചാരായമായാലും കുഴപ്പമില്ലെന്ന മട്ടിലാണ് ഇത്തരക്കാരുടെ നില്‍പ്. ഇതു കണക്കിലെടുത്ത് വാറ്റുകാര്‍ ചാരായം നിര്‍മിക്കുകയാണ്. കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം പിടികൂടിയ 50 ലിറ്റര്‍ വാറ്റ് ചാരായത്തിന് 10 ലിറ്ററിന് ആറായിരം രൂപ വച്ച് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പത്ത് ലിറ്ററില്‍ പല മിശ്രിതങ്ങളും ചേര്‍ത്ത് കഴിഞ്ഞാല്‍ ഇരട്ടിയാക്കുകയും പിന്നീട് വലിയ പണം ഈടാക്കി മറിച്ച് വില്‍പന നടത്തുകയും ചെയ്യുമെന്നാണ് എക്‌സൈസുകള്‍ പുറത്ത് വിടുന്ന കണക്ക്. ആവശ്യക്കാര്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നതിനു പുറമെ മദ്യപാനികള്‍ക്കായി എത്തിക്കുന്ന ഏജന്റുമാരും രംഗത്തുണ്ട്. റോഡ് വഴിയും പുഴ വഴിയും ചാരായം അന്യനാടുകളിലേക്കു കൊണ്ടുപോവുന്നു. ഡിമാന്റ് ഉയര്‍തോടെ പലയിടത്തും വാറ്റുന്നതിന്റെ അളവ് വര്‍ധിച്ചു. ഒരു പരിശോധനയും ഇല്ലാതെ കഴിക്കുന്ന ചാരായത്തെ എതിര്‍ക്കാന്‍ എക്‌സൈസ് കര്‍മനിരതരാവുകയാണ്. ഇത്തരത്തില്‍പെട്ട രണ്ടു പേരെയാണ് ഏറാമലയില്‍ നിന്നു കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയത്. മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ചാരായം വാറ്റ് വര്‍ധിച്ചതിനാല്‍ ഈ മേഖലയില്‍ എക്‌സ്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ആവശ്യക്കാരെ വ്യാജേന എത്തിയാണ് ഇരുവരേയും അമ്പത് ലിറ്റര്‍ ചാരായവുമായി പിടികൂടിയത്. ആളപായത്തിനു പോലും സാധ്യത ഉണ്ടാവും മട്ടില്‍ എന്തും വാറ്റിയെടുക്കു സ്ഥിതിയാണ് കണ്ടുവരുന്നത്. വ്യാജമദ്യത്തിനു പോലും വഴിവച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്നു. ഇതുകൂടി കണക്കിലെടുത്ത് ശക്തമായ നടപടിയാണ് എക്‌സൈസ് കൈക്കൊള്ളുന്നത്. വാറ്റ് സംബന്ധമായ വിവരം എക്‌സൈസിനു കൈമാറണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it