Kottayam Local

മദ്യശാലയ്ക്ക് സ്റ്റോപ് മെമ്മോ നല്‍കണം : എസ്ഡിപിഐ



കാഞ്ഞിരപ്പള്ളി: ടൗണിലെ ബിവറേജസ് കോര്‍പറേഷന്റെ മദ്യശാല മാറ്റി അഞ്ചിലിപ്പയിലെ ജനവാസ മേഖലയില്‍ സ്ഥാപിച്ച നടപടിക്കു സ്‌റ്റോപ് മെമ്മോ ചിറക്കടവ് പഞ്ചായത്ത് നല്‍കണമെന്നും ബിവറേജസ് അടച്ചുപൂട്ടണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 20 അംഗ ചിറക്കടവ് പഞ്ചായത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ഒന്നടം ബിവറേജസ് കോര്‍പറേഷന്റെ മദ്യശാല അടച്ചുപൂട്ടണമെന്ന് പ്രമേയം പാസാക്കിയിട്ടും എല്‍ഡിഎഫ് ഭരണസമിതി പ്രമേയത്തെ അനുകൂലിക്കാത്തത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്ന് എസ്ഡിപിഐ ജില്ലാ ജോയിന്റ്് സെക്രട്ടറി അശ്‌റഫ് ആലപ്ര യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എന്നാല്‍ മദ്യശാല താലൂക്ക് മാറി സ്ഥാപിക്കുകയാണെങ്കില്‍ മാത്രമേ എന്‍ഒസിയുടെ ആവശ്യമുള്ളുവെന്നും സമരസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്നും നിയമ വിരുദ്ധമായിട്ടാണ് മദ്യശാല സ്ഥാപിച്ചതെങ്കില്‍ നടപടി സീകരിക്കുമെന്നു പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നു. എന്നാല്‍ അധികാരികളുടെ അനുമതിയോടെ നാട്ടുകാരെ കബളിപ്പിച്ച് നിര്‍ലോഭം മദ്യക്കച്ചവടം തകൃതിയായി നടത്തുകയാണ്. നിയമ വിരുദ്ധമായി നടത്തുന്ന ബിവറേജസ് അടച്ചു പൂട്ടാന്‍ എത്തിയ ജനകീയ സമരവുമായി എത്തിയവരെ അടിച്ചൊതുക്കി കള്ള കേസുകള്‍ ഉണ്ടാക്കി സമരക്കാരെ ഒതുക്കുന്നതിനെതിരെയും അനധികൃതമായി തുടങ്ങിയ മദ്യശാല അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പ്രമേയം പാസാക്കി. എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഷനാജ് ലത്തീഫ്, വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് ലത്തീഫ് വാഴൂര്‍, എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷിജാസ് ബഷീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it