kannur local

മദ്യലഹരിയില്‍ യുവാവ് പോലിസിനെ കബളിപ്പിച്ചു

തളിപ്പറമ്പ്: മദ്യലഹരിയില്‍ യുവാവ് നാട്ടുകാരെയും പോലിസിനെയും കബളിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. കുറുമാത്തൂര്‍ പൊക്കുണ്ട് പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടിലേക്ക് ഒരു ഫോണ്‍ വിളിയെത്തി. നിങ്ങളുടെ മകന്‍ ഷിനുവിനെ പോലിസ് കസ്റ്റഡിയിലാണെന്നും ഉടന്‍ കരിമ്പത്ത് എത്തണമെന്നുമായിരുന്നു സന്ദേശം. ഷിനുവിന്റെ അമ്മയാണ് ഫോണെടുത്തത്. അവര്‍ മറ്റുമക്കളെ വിവരമറിയിച്ചു. ഇവര്‍ തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ അവിടെനിന്ന് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബന്ധുക്കള്‍ ഒരു വാഹനത്തില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് പോകന്നതിനിടെ ഷിനുവിന്റെ കാര്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ടു.
വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുക്കുന്ന നിലയിരുന്നു. മൊബൈല്‍ ഫോണും പഴ്‌സും സീറ്റിന് മുകളിലും കാണപ്പെട്ടു. അന്വേഷണത്തില്‍ ഷിനു തന്നെയാണ് വീട്ടിലേക്ക് വിളിച്ചതെന്ന് വ്യക്തമായി. ഇതോടെ ആശങ്കയിലായ വീട്ടുകാര്‍ പോലിസില്‍ അറിയിച്ചു. പട്രോളിങിലുണ്ടായ എഎസ്‌ഐ വല്‍സന്റെ നേതൃത്വത്തില്‍ പോലിസും നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്നലെ രാവിലെ ഒന്നും സംഭവിക്കാത്ത മട്ടില്‍ ഷിനു വീട്ടിലെത്തി. സംഭവസമയം ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it