മത-സാമുദായിക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കെപിസിസി പുതിയ ഭാരവാഹികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.
മത-സാമുദായിക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി പൊതുതിരഞ്ഞെടുപ്പിനായി തന്ത്രമൊരുക്കണമെന്നും രാഹുല്‍ നിര്‍ദേശം നല്‍കി.
പൊതുതിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളില്‍ ഊന്നി പ്രചാരണം ശക്തിപ്പെടുത്തുന്നതിനൊപ്പം റഫേല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഉയര്‍ത്തുന്ന വിഷയങ്ങളും ഉന്നയിക്കണമെന്നും രാഹുല്‍ നിര്‍ദേശം നല്‍കി.
വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കുള്ള ചുമതലകള്‍ പിന്നീട് വിഭജിച്ചുനല്‍കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരാണ് ഇന്നലെ രാഹുലുമായി ചര്‍ച്ച നടത്തിയത്. മറ്റൊരു വര്‍ക്കിങ് പ്രസിഡന്റ് എം ഐ ഷാനവാസ് പനി മൂലം ഡല്‍ഹിയിലെത്തിയിരുന്നില്ല.

Next Story

RELATED STORIES

Share it