മതവിദ്വേഷ പോസ്റ്റര്‍ പ്രചരിപ്പിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
BY kasim kzm17 April 2018 4:18 AM GMT
kasim kzm17 April 2018 4:18 AM GMT
പുത്തനത്താണി: സാമൂഹിക മാധ്യമങ്ങള്‍ വഴി സമൂഹത്തി ല്‍ മത വിദ്വേഷം സൃഷ്ടിക്കുന്ന പോസ്റ്റര്‍ പ്രചരിപ്പിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു.
മാറാക്കര വി വി എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനായ പി ബി ഹരിലാലിനെയാണു സ്കൂള്‍ മാനേജര്‍ സസ്പെന്റ് ചെയ്തത്. കാശ്മീരില്‍ എട്ടു വയസ്സുകാരിയെ ആര്എസ്എസുകാ ര്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണു കുട്ടിയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റ് ഫെയ്സ് ബുക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുകയും നാട്ടുകാര്‍ ഒന്നിച്ചു കാടാമ്പുഴ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. കൂടാതെ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ സ്കൂളിലേക്ക് മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണു സ്കൂള്‍ മാനേജര്‍ അധ്യാപകനെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. നേരിട്ടും ഫോണ്‍ മുഖേനെയും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു സസ്പെന്ഷന് നടപടിയെന്ന് മാനേജര്‍ പറഞ്ഞു.
അധ്യാപകന് സ്കൂളില്‍ പ്രവേശിക്കുന്നത് സ്കൂളിന്റെ സമാധാനന്തരീക്ഷം തടസ്സപ്പെടുന്ന സാഹചര്യത്തിലാണു നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം പിടിഎ കമ്മിറ്റി യോഗം ചേര്‍ന്ന് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT