wayanad local

മതം സംരക്ഷിക്കപ്പെടണമെങ്കില്‍ മതപണ്ഡിതരുടെ കൂട്ടായ്മ വേണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

മാനന്തവാടി: എല്ലാവിധ സൗകര്യങ്ങളും കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് ഭൗതിക സുഖങ്ങളില്‍ അകപ്പെട്ട് പരലോകം നഷ്ടമാവുമോ എന്നു  ഭയപ്പെടുകയും ചിന്തിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി  മുത്തുക്കോയ തങ്ങള്‍.
അഞ്ചാംപീടിക ഇഖാമത്തുദ്ദീന്‍ സംഘം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സുഖങ്ങള്‍ കൂടി വരുന്നതിനെ ഭയപ്പെടണം. ഭൗതികലോകത്തെ ജീവിതത്തില്‍ വിശ്വാസത്തെ മുറുകെ പിടിച്ച് നല്ല കാര്യങ്ങള്‍ ചെയ്ത് പരലോകജീവിതം വിജയമാക്കാന്‍ കഴിയണം. മതം സംരക്ഷിക്കപ്പെടണമെങ്കില്‍ മതപണ്ഡിതരുടെ കൂട്ടായ്മ വേണം. മുന്‍കാലങ്ങളിലേതു പോലെയല്ല, ഇപ്പോള്‍ ഐടി യുഗത്തിലാണ് നാം ജീവിക്കുന്നത്.
അതിനാല്‍ മദ്‌റസകളിലെ പഠനനിലവാരമുയര്‍ത്താന്‍ കാലഘട്ടത്തിന് അനുസരിച്ച് ശൈലി മാറ്റാന്‍ തയ്യാറാവണമെന്നും മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് വേരോട്ട് ആലി ഹാജി അധ്യക്ഷത വഹിച്ചു. പി ഹസന്‍ മൗലവി ബാഖവി, എം ഹസന്‍ മുസ്‌ല്യാര്‍ തലപ്പുഴ, മഹല്ല് ഖത്തീബ് ബഷീര്‍ ഫൈസി, എം കെ അബ്ദുല്ല മുസ്‌ല്യാര്‍ വെള്ളലാടി, ഇബ്രാഹീം ഫൈസി വാളാ
ട്, മഹല്ല് സെക്രട്ടറി കാഞ്ഞായി റഫീഖ്,  എസ് ശറഫുദ്ദീന്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വള്ളിയാട്ട് ഉസ്മാന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി അബൂബക്കര്‍ ഫൈസി, കെ ഉസ്മാന്‍, എ കെ മമ്മൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it