World

മണ്ടേല തടവില്‍ കഴിഞ്ഞ സെല്ലില്‍ കഴിയാന്‍ രണ്ടു കോടി രൂപ

ജൊഹാനസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേല 18 വര്‍ഷം തടവുകാരനായി കഴിഞ്ഞ സെല്ലില്‍ താമസിക്കാന്‍ ഒരു ദിവസത്തേക്ക് മൂന്നു ലക്ഷം യുഎസ് ഡോളര്‍. അതായത് ഇന്ത്യന്‍ രൂപ രണ്ടു കോടിയിലധികം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് കണ്ടെത്തുന്നതിനായുള്ള ലേല പദ്ധതി സ്ലീപ് ഔട്ട് സിഇഒ ജയില്‍ അധികൃതര്‍ സമര്‍പ്പിച്ചു. സെല്ലില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയിലെ ആദ്യ ജനാധിപത്യ പ്രസിഡന്റായ നെല്‍സണ്‍ മണ്ടേലയെ ദക്ഷിണാഫ്രിക്കയിലെ റോബന്‍ ഐലന്റിലെ കേപ് ടൗണ്‍ തടവു കേന്ദ്രത്തിലാണു തടവുകാരനായി പാര്‍പ്പിച്ചത്. എട്ടും ഏഴും അടി അനുപാതത്തി സെല്ലില്‍ 46664 നമ്പര്‍ തടവുകാരനായിരുന്നു മണ്ടേല. ലേലത്തില്‍ ലഭിക്കുന്ന തുക തടവുകാരുടെ പഠനത്തിനും വികസന പദ്ധതികള്‍ക്കുമായി ഉപയോഗിക്കുമെന്നു ദക്ഷിണാഫ്രിക്കയിലെ സ്ലീപ് ഔട്ട് സിഇഒ മാക് ഗോവന്‍ അറിയിച്ചു.
ലേലം ഈ മാസം 16ന് അവസാനിക്കും. വിജയിക്ക് മണ്ടേല കഴിഞ്ഞ ഏഴാം നമ്പര്‍ സെല്ലിലും ലേലത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കു തടവറയിലെ മറ്റു സെല്ലുകളിലും താമസിക്കാം. റോബന്‍ ഐലന്റിലെ കേപ് ടൗണ്‍ തടവുകേന്ദ്രം നിലവില്‍ മ്യൂസിയയും ലോക പൈതൃക കേന്ദ്രത്തില്‍ ഉള്‍പ്പെട്ട സ്ഥലവുമാണ്. എന്നാല്‍ മ്യൂസിയം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ലേല നടപടിക്കെതിരേ പ്രതിഷേധം ശക്തമായതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it