മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊല സിബിഐ ഡയറക്ടര്‍ക്ക് സുപ്രിംകോടതി സമന്‍സ്

ഇംഫാല്‍: മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അന്വേഷണം അനന്തമായി വൈകുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രിംകോടതി അന്വേഷണ നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ ഈ മാസം 30ന് മുമ്പ് സിബിഐ മേധാവി നേരിട്ടെത്തണമെന്ന് ഉത്തരവിട്ടു. എ കെ സിക്രി, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐ മേധാവി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കോടതിയില്‍ നേരിട്ടെത്തണമെന്ന് നിര്‍ദേശിച്ചത്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ട സമയവും മറ്റു കാര്യങ്ങളും സിബിഐ മേധാവി നേരിട്ടെത്തി വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മണിപ്പൂരിലെ നാലു വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അന്തിമ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഏജന്‍സി പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഈ മാസം 27നകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോടതിക്ക് സിബിഐ ഉറപ്പുനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it