Pathanamthitta local

മണല്‍ച്ചാക്കുകള്‍ അടുക്കി ജലനിരപ്പുയര്‍ത്താന്‍ ശ്രമം തുടങ്ങി

തണ്ണിത്തോട്: കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മണല്‍ചാക്കടുക്കി ജലനിരപ്പുയര്‍ത്തും. വേനല്‍ കടുത്തതോടെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ജലനിരപ്പ് താഴ്ന്നതിനാലാണ് നദിയില്‍ മണല്‍ ചാക്കുകള്‍ അടുക്കി ജലനിരപ്പ് ഉയര്‍ത്തുന്നത്. ജലനിരപ്പ് താഴ്ന്നത് മൂലം കുട്ടവഞ്ചി സവാരിക്ക് ബുദ്ധിമുട്ട് നേരിടും. ഇതിനായി മണല്‍ ചാക്കുകള്‍ നിറയ്ക്കുന്ന  ജോലികള്‍ ആരംഭിച്ചു. കുട്ടവഞ്ചി കയറുന്ന കടവിലാണ് മണല്‍ ചാക്കുകള്‍ നിറച്ച് തടയണനിര്‍മ്മിക്കുന്നത്. ജലനിരപ്പ് താഴുന്നതോടെ നദിയുടെ അടിഭാഗത്തെ കല്ലുകള്‍ കുട്ടയുടെ അടിയില്‍ തട്ടുന്നത് യാത്രാ തടസം സൃഷ്ടിച്ചിട്ടുണ്ട്.  ഇത് ഒഴിവാക്കാനാണ് മണല്‍ ചാക്കുകള്‍ അടുക്കി ജലനിരപ്പ് ഉയര്‍ത്തുന്നത്. മഴപെയ്ത് കല്ലാറ്റിലെ ജലനിരപ്പ് ഉയരുമ്പോള്‍ മണല്‍ ചാക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ബണ്ട് ഒഴുകിപോവുകയാണ് ചെയ്യുന്നത്. മാത്രമല്ല കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍  സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. അവധി ദിനങ്ങളിലാണ് കൂടുതലും ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ദീര്‍ഘദൂര യാത്രയും ഹ്രസ്വദൂരയാത്രകളുമാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ഉള്ളത്. എന്നാല്‍ നദിയിലെ വെള്ളം താഴ്ന്നത് മൂലം കുറച്ച് ഒരു മാസത്തിലേറെയായി ദീര്‍ഘദൂര കുട്ടവഞ്ചി സവാരി നിര്‍ത്തി വച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it