thrissur local

മണലി പുഴയുടെ വശങ്ങള്‍ നശിക്കുന്നു; മാലിന്യം തള്ളുന്നത് തടയാന്‍ നടപടിയെടുക്കണം

നെന്മണിക്കര: നെന്മണിക്കര പഞ്ചായത്തില്‍  മണലി പുഴ ശുചീകരണം എന്നു പറഞ്ഞു പുഴയുടെ സ്വാഭാവിക കണ്ടലും , ചെടികളും നശിപ്പിക്കുന്നു . പുഴയുടെ ഓരങ്ങള്‍ വൃത്തിയാക്കുന്നു എന്ന് പറഞ്ഞാണ് ഈ പ്രവര്‍ത്തനം നടക്കുന്നത് . ഇത് പുഴയുടെ ഓരങ്ങള്‍ ഇടിയാനും പുഴ കൂടുതല്‍ നശിക്കാനും ഇടവരും. കഴിഞ്ഞ വര്‍ഷം നെന്മണിക്കര പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഹരിത  കേരളം പദ്ധതിയുടെ ഭാഗമായി  ഇതേ പ്രവര്‍ത്തനം നടന്നിരുന്നു.
പുഴയുടെ സ്വഭാവിക കണ്ടലും , ഒരവും നശിപ്പിക്കുന്നതുമൂലം ആയിര കണക്കിന് വര്‍ഷത്തെ ആവാസ വ്യവസ്ഥയാണ് നശിപ്പിക്കപ്പെടുന്നത് .  യാതൊരു ശാസ്ത്രീയ പഠനവും നടത്താതെയാണ് ഈ ശുചീകരണ പ്രവര്‍ത്തനം തുടരുന്നത്  .മണലി പുഴയിലെ  മണ്ണ് നീക്കം ചെയ്യാന്‍ സ്വകാര്യ കരാറുകാരെ ഏല്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പ്  അനുവദിക്കുന്നില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ മുന്‍പ് പറഞ്ഞിരുന്നു .
നെന്മണിക്കര പഞ്ചായത്തില്‍ 90 % ഏറെ വയലുകള്‍ മണ്ണെടുത്ത് വലിയ കുഴികളാണ് . അതു കൊണ്ട് തന്നെ മിക്കവാറും പ്രദേശങ്ങളില്‍ കിണര്‍ വെള്ളത്തിന്റെ നിരപ്പ് വളരെ താഴെയാണ് . വ്യാപക വയല്‍ നശീകരണം മൂലം കിണറുകളിലെ വെള്ളം വറ്റുകയും,മലിനപ്പെടുകയും ചെയ്തതു് മൂലം  പഞ്ചായത്തിലെ കടിവെള്ളത്തിന്റെയും , കൃഷിയുടെയും  പ്രധാന സ്രോതസ്സ്  മണലിപുഴ  തന്നെയാണ് .ഇവിടുന്ന് സ്വകാര്യ  കരാറുകാര്‍ മണ്ണ് നീക്കം  ചെയ്താല്‍ പുഴയുടെ ആഴം കൂടി വീണ്ടും കിണറുകളില്‍ വെള്ളം ഇല്ലാതാകും
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന പ്രകാരം മണലിപ്പുഴ മലിനപ്പെടുന്നത് വ്യാപകമായി അറവ് , വര്‍ക്ക്‌ഷോപ്പ് , ആശുപത്രി  മാലിന്യങ്ങള്‍ തള്ളുന്നതും മൂലമാണ്. നീര്‍ത്തടങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ മഴക്കാലത്ത് പുഴയില്‍ ചേരുന്നു. മാലിന്യങ്ങള്‍ തള്ളുന്നത് തടഞ്ഞാ ല്‍ പുഴയിലെ ചണ്ടിയും , മറ്റു ചെടികളുടെയും വളര്‍ച്ചക്കു കാരണമായ ഈ മാലിന്യ  വളം ഇല്ലാതാകും. ക്രമേണ  പുഴ  സ്വാഭാവികതയിലേക്കു  നീങ്ങുമെന്നും പഠനം വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it