മണലി അക്രമപരമ്പര : രണ്ടുപേര്‍ പിടിയില്‍
BY fousiya sidheek15 Jun 2017 5:48 AM GMT
fousiya sidheek15 Jun 2017 5:48 AM GMT
കേച്ചേരി: മണലിയില്‍ അക്രമപരമ്പര നടത്തിയ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ പിടിയിലായതായി സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയില്‍ മാരകായുധങ്ങളായി വീടുകയറിയും പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് കുന്നംകുളം പോലിസ് പിടികൂടിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് കേച്ചേരിയില്‍ താമസിച്ചിരുന്നതും പിന്നീട് പെരുമ്പിലാവ് അന്‍സാര്‍ വനിതാ കോളജിന് സമീപത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയതുമായ നാലകത്ത് നവാസിന്റെ മക്കളായ ചാപ്പു എന്ന് വിളിക്കുന്ന ബാദുഷാ, സഹോദരന്‍ ഷിഹാബ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് അറിയുന്നു. മേഖലയില്‍ പോലിസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതോടെ കഞ്ചാവ്-ഗുണ്ടാ മാഫിയ സംഘാംഗങ്ങള്‍ മുങ്ങിയതായാണ് അറിയുന്നത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT