kannur local

മഞ്ഞളിപ്പ് രോഗം: മലയോര മേഖലയിലെ കവുങ്ങ് കൃഷി നാശത്തില്‍

ചെറുപുഴ: മഞ്ഞളിപ്പ് രോഗം ബാധിച്ച് മലയോര മേഖലയിലെ കവുങ്ങ് കൃഷി വ്യാപകമായി നശിക്കുന്നു. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി, താബോര്‍, ചട്ടിവയല്‍, മുതുവം പ്രദേശങ്ങളിലാണ് നാശമേറെയും. തെങ്ങ് കൃഷി നശിച്ചതിനു പിന്നാലെ മറ്റൊരു പ്രധാന വരുമാനമാര്‍ഗമായ കവുങ്ങ്കൃഷി കൂടി ഇല്ലാതാവുന്നത് കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളായതിനാല്‍ റബര്‍ കൃഷി ചെയ്യാന്‍ സാധിക്കില്ല. ഏതുസമയത്തും കാറ്റടിക്കുന്നതിനാല്‍ റബറിന്റെ വരള്‍ച്ച മുരടിക്കുകയും പാല്‍ വളരെ പെട്ടെന്ന് ഉറക്കുകയും ചെയ്യും. ഇതുകൊണ്ടാണ് റബര്‍ കൃഷിയില്‍നിന്ന് പിന്‍തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. രോഗം ബാധിക്കുന്ന കമുകിന്റെ ഓലകള്‍ മഞ്ഞ നിറത്തിലാവുകയും ക്രമേണ തലഭാഗം നേര്‍ത്തുവരികയും ഒടുവില്‍ ഉണങ്ങുകയും ചെയ്യും.
Next Story

RELATED STORIES

Share it