kozhikode local

മഞ്ഞക്കടവില്‍ കരിങ്കല്‍ ക്രഷര്‍: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് മലയില്‍ പാറമട തുടങ്ങാനുള്ള  നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമുദ്രനിരപ്പില്‍  നിന്നും രണ്ടായിരം അടിയോളം മുകളില്‍ തുടങ്ങുന്ന പാറമടയ്ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായി വനം, റവന്യു വകുപ്പധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.  നേരത്തെ ക്രഷറിന് നല്കിയ അനുമതി പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത്  പിന്‍വലിച്ചിരുന്നു.മഞ്ഞക്കടവ് മലയിലെ ക്രഷര്‍ യൂണിറ്റിന് കഴിഞ്ഞ ഫെബ്രുവരിലാണ് കൂടരഞ്ഞി പഞ്ചായത്ത് അനുമതി നല്‍കിയത്. ഗ്രാമസഭ എതിര്‍ത്ത് പ്രമേയം പാസാക്കിയിട്ട് പോലും അനുമതി നല്‍കിയതിലെ കള്ളക്കളികള്‍ മാധ്യമങ്ങള്‍  പുറത്തുകൊണ്ടുവന്നിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രത്യേക ഭരണ സമിതി ചേര്‍ന്ന് നേരത്തെ നല്‍കിയ അനുമതി റദ്ദാക്കുകയായിരുന്നു.  ഇതേ സ്ഥലത്താണ് പാറമടയ്ക്ക് അനുമതി തേടി ഉടമകള്‍ വിവിധ വകുപ്പുകളെ സമീപിച്ചത്. എഴുപത് ഡിഗ്രിയില്‍ അധികം ചെരിവുള്ള പ്രദേശമായതിനാല്‍ വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവിട്ടത്.  ഡിഎഫ്ഒയും ആര്‍ഡിഒയും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. 1991 ലും 2008ലും ഉരുള്‍പ്പൊടലുണ്ടായി ആള്‍നാശമുണ്ടായ കുന്ന്കൂടിയാണ് മഞ്ഞക്കടവ്. പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ സമരം ശക്തിപ്പെടുത്താനാണ്  നാട്ടുകാരുടെ തീരുമാനം
Next Story

RELATED STORIES

Share it